പാരിസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം റോഹൻ ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോവ്സ്കി സഖ്യത്തിന്. ഫൈനലിൽ അന്ന ഗ്രോനെഫെല്‍ഡ്-റോബര്‍ട്ട് ഫറ ജോഡിയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ- 2-6, 6-2, 12-10. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സൈന നെഹ്‌വാൾ എന്നിവക്കുശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ.

സെമിയിൽ ഫ്രഞ്ച് താരം എഡ്വേര്‍ഡ് റോജര്‍ വാസ്‌ലിന്‍-ചേക്ക് താരം ആന്‍ഡ്രിയ വാക്കോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും ഗബ്രിയേലയും ഫൈനലിലെത്തിയത്. ആദ്യ സെറ്റ് കടുപ്പമേറിയതായിരുന്നെകിലും രണ്ടാം സെറ്റ് ബൊപ്പണ്ണ സഖ്യം അനായാസം നേടി. ഏഴു വര്‍ഷത്തിന് ശേഷമാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 2010ല്‍ പാക് താരം ഐസാമുല്‍ ഹഖ് ഖുറൈഷിയുമൊത്ത് യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ