ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാന്‍സ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് (എഫ്എഫ്എഫ്). സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തങ്ങളുടെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നയായും ഫെഡറേഷന് അറിയിച്ചു.
കലാശ പോരില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിനെ തുടര്‍ന്ന് ഫ്രാന്‍സ് മുന്നേറ്റ താരം കിംഗ്സ്ലി കോമാനും മിഡ്ഫീല്‍ഡര്‍ ഔറേലിയന്‍ ചൗമേനിയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായതതായി ബിബിസി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരങ്ങള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അധിക്ഷേപത്തെ അപലപിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ പരാതി നല്‍കുമെന്നും എഫ്എഫ്എഫ് ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
അര്‍ജന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സേവാണ് കോമാന്റെ ഗോള്‍ ശ്രമം പരാജയപ്പെടുത്തിയത്. ചൗമേനിയുടെ ഷോട്ട് ബോക്സിന് പുറത്തേക്ക് പോകുകയായിരുന്നു. ലോകകപ്പ് ഫൈനലിന് ശേഷം, ഫ്രഞ്ച് ടീമിലെ നിരവധി കളിക്കാര്‍ വംശീയവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ക്കും ഇരയായതായും എഎഎ ട്വിറ്ററില്‍ പറഞ്ഞു.
താരങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്നും എഫ്എഫ്എഫ് അറിയിച്ചു. 26 കാരനായ കോമാതിരെയുള്ള സംഭവങ്ങളില്‍ താരത്തിന് പിന്തുണ അറിയിച്ച് കോമാന്റെ ക്ലബ് ബയേണ്‍ മ്യൂണിക്ക് താരത്തെ് പിന്തുണച്ച് സന്ദേശം പോസ്റ്റ് ചെയ്തു, താരത്തിനെതിരെയുള്ള വംശീയ പരാമര്‍ശങ്ങളെ ക്ലബ് അപലപിച്ചു.
അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഫ്രാന്‍സ് ഉയര്‍ത്തിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. ഇതില്‍ കിംഗ്സലി കോമാനും ഔറേലിയന്‍ ചൗമേനിയും കിക്കുകള്‍ പാഴാക്കിയതോടെ ഫലം അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയര്‍ന്നത്.