കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിശ്ചലമായ മൈതാനങ്ങൾ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. നെയ്മറും എംബാപ്പെയുമെല്ലാം കളിക്കുന്ന ഫ്രഞ്ച് ഒന്നാം ലീഗ് ജൂണിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജൂൺ 1, 3 അല്ലെങ്കിൽ 17 തീയതികളിൽ ഏതെങ്കിലും ഒന്നിൽ ലീഗ് പുനരാരംഭിക്കുമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് മറ്റ് ലീഗുകളെ പോലെ തന്നെ ഫ്രഞ്ച് ഒന്നാം ലീഗും നിർത്തിവച്ചത്. മെയ് 11 വരെ ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാർക്കോൺ ലോക്ക്ഡൗൺ പ്രഖ്യാപിചിട്ടുണ്ട്.

നടപ്പ് സീസൺ അവസാനിക്കുന്ന ഉടനെ തന്നെ പുതിയ സീസണും ആരംഭിക്കാനും നീക്കമുണ്ടെന്നാണ് അറിവ്. എന്നാ. ഇക്കാര്യത്തിൽ അന്തിമ താരുമാനം ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷന്റെയാണ്.

അതേസമയം ആരാധകരും കായിക താരങ്ങളും ഒരുപോലെ നിരാശരും ദുഖിതരും. അവര്‍ക്ക് ആശ്വാസമായി വെര്‍ച്വല്‍ മാഡ്രിഡ് ഓപ്പണ്‍ നടത്താന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. പ്രമുഖ ടെന്നീസ് താരങ്ങളായ റാഫേല്‍ നഡാലും ആന്‍ഡി മുറേയും ഓണ്‍ലൈനില്‍ നടക്കുന്ന ഈ ഓപ്പണില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ താരങ്ങള്‍ വീട്ടില്‍ നിന്നും പങ്കെുക്കും. 12 താരങ്ങളാണ് ഇതുവരെ മത്സരത്തിന് സന്നദ്ധത അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook