ഐസ്വാൾ: ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളികളായ അനസ് എടത്തൊടികയും സികെ വിനീതും അഭിമാന നേട്ടം സ്വന്തമാക്കി. ഇന്ന് മിസോറാമിൽ പ്രഖ്യാപിച്ച അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനായി അനസ് എടത്തൊടികയേയും, ആരാധകരുടെ മികച്ച താരമായി സി കെ വിനീതിനേയും തിരഞ്ഞെടുത്തു.
.@FPAI Indian Player of the Year: @anasedathodika of @Mohun_BaganAC! #indianfootball #FAPIvMizoram #MizoramFloodRelief
— TFG Football (@TFGfootball) July 1, 2017
മോഹൻബഗാനും ഡെൽഹി ഡൈനാമോസിനും ഒപ്പം ഇന്ത്യൻ ജേഴ്സിയിലും നടത്തിയ ഉജ്ജല പ്രകടനമാണ് അനസിനെ അവാർഡിനർഹനാക്കിയത്. ഐ ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഈ വര്‍ഷം അനസ് നേടിയിരുന്നു.
.@FPAI fans' player of the year: @ckvineeth of @bengalurufc with 30,000+ votes! #indianfootball #FAPIvMizoram #MizoramFloodRelief
— TFG Football (@TFGfootball) July 1, 2017
ബംഗളൂരു എഫ്സിയെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സികെ വിനീത് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാമതുള്ള താരത്തേക്കാള്‍ 30,000ത്തിലധികം വോട്ടാണ് വിനീത് നേടിയത്.
മികച്ച അണ്ടര്‍-21 താരം ബംഗളൂരു എഫ്സിയുടെ ഉദാന്ത സിങ്ങാണ്. ഐസ്വാള്‍ എഫ്സിയെ ഐ ലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്‍.