scorecardresearch

ഇന്ത്യ-ബംഗ്ലാദേശ് മൽസരത്തിനിടെ വാതുവയ്പ്; നാല് പേർ അറസ്റ്റിൽ

ഇവരിൽ നിന്ന് 8 ലക്ഷം രൂപയും പത്തോളം മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്

ഇവരിൽ നിന്ന് 8 ലക്ഷം രൂപയും പത്തോളം മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
india vs bangladesh, ind vs ban, nidahas trophy, cricket betting, cricket news, sports news, indian express

ഹൈദരാബാദ്: കൊളംബോയിൽ നടന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ടൂർണമെന്റിനിടെ വാതുവയ്പ് നടത്തിയതടക്കമുളള സംഭവത്തിൽ നാല് പേർ പിടിയിൽ. ഹൈദരാബാദ് കേന്ദ്രമായി നടന്ന വാതുവയ്പ് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

Advertisment

ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിനിടെ ഇവർ വാതുവയ്പ് നടത്തിയതായി വ്യക്തമായി. കുൽസുംപുരയിൽ നടന്ന റെയ്ഡിനിടെയാണ് എല്ലാവരും പിടിയിലായത്. റെയ്‌ഡിൽ 7.72 ലക്ഷം രൂപയും രണ്ട് ടിവിയും രണ്ട് സെറ്റ് ടോപ് ബോക്സും 10 മൊബൈൽ ഫോണുകളും ഒരു കാൽക്കുലേറ്ററും പിടിച്ചെടുത്തു.

കൊളംബോയിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ്-ശ്രീലങ്ക ടി20 ടൂർണമെന്റിൽ ഇന്ത്യയാണ് ജേതാക്കളായത്. ബംഗ്ലാദേശിനെ ഫൈനലിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റിലെ ജേതാക്കളായത്.

Nidahas Trophy India Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: