Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

അച്ചടക്കം നഷ്ടപ്പെട്ടു, ഒന്ന് മത്സരിച്ചുപോലുമില്ല; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻതാരങ്ങൾ

ഒന്നാം നമ്പർ ടെസ്റ്റ് ടീമിന് മേൽ കിവികൾ നേടിയ ആധികാരിക ജയത്തെ എങ്ങനെ വിശദീകരിക്കുമെന്നായിരുന്നു ബിഷൻ ബേദിയുടെ ചോദ്യം

virat kohli, ie malayalam

ന്യൂഡൽഹി: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും കൈവിട്ട ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരങ്ങൾ. ബിഷൻ സിങ് ബേദി, വിവിഎസ് ലക്ഷമൺ, സഞ്ജയ് മഞ്ജരേക്കർ എന്നിവർ വിരാട് കോഹ്‌ലിയെയും സംഘത്തെയും വിമർശിച്ച് രംഗത്തെത്തി. ക്രൈസ്റ്റ് ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റും സ്വന്തമാക്കിയ കിവികൾ പരമ്പര തൂത്തുവാരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനെതിരെ മുൻതാരങ്ങൾ പ്രതികരിച്ചത്.

ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിൽ സമ്പൂർണ വിജയം നേടിയ ന്യൂസിലൻഡ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച വിവിഎസ് ലക്ഷമൺ തോൽവി ഒഴിവാക്കാൻ ആവശ്യമായ അച്ചടക്കം കാണിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നും നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷവും ലക്ഷ്മൺ സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കോഹ്‌ലി കൂടുതല്‍ ക്ഷമയും അച്ചടക്കവും കാണിക്കണമെന്നായിരുന്നു ലക്ഷമൺ പറഞ്ഞത്.

ഒന്നാം നമ്പർ ടെസ്റ്റ് ടീമിന് മേൽ കിവികൾ നേടിയ ആധികാരിക ജയത്തെ എങ്ങനെ വിശദീകരിക്കുമെന്നായിരുന്നു ബിഷൻ ബേദിയുടെ ചോദ്യം. ആരെയും ക്രൂരമായി അധിക്ഷേപിക്കാതെയും അപമാനിക്കാതെയും ചെയ്യാതെ തന്നെ ഒന്ന് സഹായിക്കാമോയെന്ന് അദ്ദേഹം പരിഹസിച്ചു. വളരെ കണക്ക് കൂട്ടിയും ശാന്തവുമായി ന്യൂസിലൻഡ് നേടിയ വിജയത്തെ പ്രശംസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസിലൻഡിന്റെ പ്രതിബദ്ധതയെയും വിനയത്തെയും അദ്ദേഹം പ്രശംസിച്ചു.

Read Also: കുറച്ചുകൂടി നല്ല ചോദ്യങ്ങളുമായി വരൂ; പ്രകോപിതനായി കോഹ്‌ലി, മാധ്യമപ്രവർത്തകനോട് കയർത്തു

ഇന്ത്യയുടെ ബാറ്റിങ്ങും ന്യൂസിലൻഡ് വാലറ്റത്തെ പുറത്താക്കാൻ സാധിക്കാതെ പോയതുമാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്ന് ആകാശ് ചോപ്ര പറഞ്ഞു. വിദേശത്ത് വിരാട് കോഹ്‍‌ലിക്ക് കീഴിൽ ഇന്ത്യ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇത് അൽപം വ്യത്യസ്തമാണ്. ഇന്ത്യ പങ്കെടുത്തത് മാത്രമേയുള്ളൂ, മത്സരിച്ചിട്ടില്ലായെന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

രണ്ടാം ഇന്നിങ്സിൽ 124 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്സിൽ ഏഴ് റൺസ് ലീഡ് വഴങ്ങിയ കിവികൾ രണ്ടാം ഇന്നിങ്സിൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോൾ 36 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിങ് നിര പൂർണമായും തകർന്നടിയുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ് ചർച്ചിൽ. 24 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Former players against indian cricket team on poor performance in new zealand

Next Story
കുറച്ചുകൂടി നല്ല ചോദ്യങ്ങളുമായി വരൂ; പ്രകോപിതനായി കോഹ്‌ലി, മാധ്യമപ്രവർത്തകനോട് കയർത്തുVirat Kohli, വിരാട് കോഹ്ലി, Virat Kohli angry, വിരാട് കോഹ്ലി ദേഷ്യപ്പെട്ടു, Virat Kohli angry at reporter, Virat Kohli loses calm, Virat Kohli press conference, Virat Kohli celebration, Kane Williamson, Virat Kohli annoyed, India vs New Zealand, India tour of New Zealand, kane williamson, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com