അമേരിക്ക: മോട്ടോജിപിയിലെ മുൻ ലോകചാമ്പ്യൻ നിക്കി ഹെയ്ഡൻ അപകടത്തിൽ കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ നിക്കി ഇന്നലെ രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നിക്കി സഞ്ചരിച്ച സൈക്കിളിൽ കാർ വന്നിടിച്ചത്. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ നിക്കി ഹെയ്ഡൻ കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിലായിരുന്നു ഇറ്റലിയിൽ വച്ചാണ് നിക്കി ഹെയ്ഡന് അപകടം ഉണ്ടായത്. ലോകത്തെ ഏറ്റവും പ്രശ്സ്തമായ ബൈക്ക് റേസാണ് മോട്ടോജിപി.

കെന്റകി ക്വിഡ് എന്ന് വിളിപ്പേരുള്ള ഹെയ്ഡൻ 2006 ലാണ് ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഹോണ്ടയുടെ ഡ്രൈവറായിരുന്നു ഹൈയ്ഡൻ. ബൈക്ക് റേസിലെ ഇതിഹാസ താരമായ വാലന്റീനോ റോസിയെ പലല മത്സരത്തിലും അട്ടിമറിച്ച താരമാണ് ഈ ഡ്രൈവർ.

നിക്കി ഹെയ്ഡന്റെ മരണത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് റേസിങ്ങ് പ്രേമികൾ. നിക്കിയുടെ മരണത്തിൽ പ്രമുഖതാരങ്ങൾ​ അനുശോചനം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ