ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ‌യ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്ത ലോകത്തെ അറിയിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സ്ഥിരീകരിച്ച് പത്രക്കുറിപ്പ് പുറത്ത് ഇറക്കി. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നാണ് കുറിപ്പില്‍ കുടുംബം പറയുന്നത്.

മുന്‍ പരിശീലകന്‍ ആശുപത്രിയിലായെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുകയാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ട്വീറ്റില്‍ പറയുന്നു. എല്ലാം ശുഭമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റില്‍ പറയുന്നു.

11 പ്രീമിയര്‍ ലീഗ്, 5 എഫ്എ കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യന്‍സ് ലീഗ് എന്നിവ അലക്സ് ഫെര്‍ഗൂസന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് നേടിയിട്ടുണ്ട്. 1986 നവംബറിലാണ് അലക്സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റത്. 2010 ഡിസംബര്‍ 19-ന് സര്‍ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം മാനേജറായി ഫെര്‍ഗൂസന്‍ മാറി.

2012-13 സീസണിലാണ് മാഞ്ചസ്റ്ററിനെ മാനേജ്മെന്റില്‍ നിന്ന് ഫെര്‍ഗൂസണ്‍ പടിയിറങ്ങുന്നത്. പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊണ്ടായിരുന്നു അവസാന സീസണ്‍ അദ്ദേഹം അവസാനിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ