ആലപ്പുഴ: മുൻ കേരള ക്രിക്കറ്റ് താരം എം.സുരേഷ് കുമാർ അന്തരിച്ചു. 47 വയസ്സായിരുന്നു. മുൻ രഞ്ജി ട്രോഫി താരമാണ്.
1973 ഏപ്രിൽ 19 നാണ് എം.സുരേഷ് കുമാർ ആലപ്പുഴയിൽ ജനിച്ചത്. 72 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 വർഷത്തോളം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ 1,657 റൺസും 196 വിക്കറ്റും നേടിയിട്ടുണ്ട്.
ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും 12 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരമാണ്.
കേരള ടീമിനുവേണ്ടി 52 മത്സരങ്ങളും റെയിൽവെയ്ക്ക് വേണ്ടി 17 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മികച്ച ഫീൽഡറായിരുന്നു.
Read Also: സിഎസ്കെ ബാറ്റ്സ്മാൻമാർ വിചാരിക്കുന്നത് ഇതൊരു സർക്കാർ ജോലിയാണെന്നാണ്; രൂക്ഷ പരിഹാസവുമായി സെവാഗ്
1990 ൽ അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചു. രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സുരേഷ് കുമാർ അണ്ടർ-19 ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്ക്കെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
സുഹൃത്തുക്കൾക്കിടയിൽ ‘ഉമ്രി’ എന്ന പേരിലാണ് സുരേഷ് കുമാർ അറിയപ്പെട്ടിരുന്നത്.