ബെംഗളൂരു: മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനെ വാതുവയ്പ് വിവാദത്തിൽ കർണാടക ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കർണാടക പ്രീമിയർ ലീഗിൽ നടന്ന വാതുവയ്പിലാണു മിഥുനെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ചോദ്യം ചെയ്യപ്പെടുന്ന ആദ്യ രാജ്യാന്തര താരമാണ് അഭിമന്യു മിഥുൻ.
കർണാടക പ്രീമിയർ ലീഗിൽ ശിവമോഗ ലയൺസിന്റെ നായകനാണ് അഭിമന്യു മിഥുൻ. ലീഗിൽ വാതുവയ്പ് നടന്നതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Also Read: ഒന്നുകില്‍ കഴിവ് തെളിയിക്കുക, അല്ലെങ്കില്‍ സഞ്ജുവിനായി മാറിനില്‍ക്കുക; പന്തിനോട് ലക്ഷ്മൺ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിരവധി തവണ സാനിധ്യമറിയച്ച താരമാണ് മിഥുൻ. ഇന്ത്യൻ കുപ്പായത്തിൽ നാല് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള താരമായതിനാൽ ബിസിസിഐയും കേസന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
Also Read: ഇന്ത്യ – വിൻഡീസ് മത്സരത്തിനൊരുങ്ങി കാര്യവട്ടം; ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നു
കർണാടക പ്രീമിയർ ലീഗിലെ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനോടകം എട്ടുപേരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെലാഗാവി പാന്തേഴ്സ് ഉടമ അലി താര ഉൾപ്പടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.