കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ തരം സൂരജിത് സെൻഗുപ്‌ത അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ 24 ദിവസമായി ചികിത്സയിലായിരുന്നു.
കൊൽക്കത്തയിലെ പീർലെസ്സ് ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്നാഴ്ചയായി വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കഴിഞ്ഞ പത്തു ദിവസം മുൻപ് ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ത്യൻ ഫുട്‍ബോളിലെ ചുരുക്കം ചില റൈറ്റ് വിങ്ങർമാരിൽ ഒരാളായ അദ്ദേഹം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനുമായി ബൂട്ടണിഞ്ഞിട്ടുണ്ട്. കൂടാതെ 1978ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം ജേർണലിസത്തിലേക്ക് തിരിഞ്ഞ സെൻഗുപ്ത ആജ്‌കാൽ ദിനപത്രത്തിൽ എഡിറ്റോറിയൽ സ്ഥാനം കൈകാര്യം ചെയ്തിരുന്നു.
Also Read: യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണിന് സമനില; ലിവര്‍പൂളിന് അനായാസ ജയം