മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അമിത് ഭണ്ഡാരിയ്ക്ക് നേരെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് സെന്റ് സ്റ്റീഫൻസ് ഗ്രൗണ്ടിൽ അണ്ടർ 23 ടീമിലേയ്ക്കുള്ള സെലക്ഷൻ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാത്തവരാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

അക്രമണത്തിൽ പരുക്കേറ്റ ഭണ്ഡാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ തലയ്ക്കും കാലിനും പരുക്കുണ്ട്. ഹോക്കി സ്റ്റിക്കും ഇരുമ്പ് കമ്പിയുമുപയോഗിച്ചാണ് ഭണ്ഡാരിയെ അക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസ് വരുന്നതിന് മുമ്പ് അക്രമണകാരികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

ന്യൂഡൽഹിയിൽ ഒരു ക്രിക്കറ്റ് അക്കാദമി സ്വന്തം നിലയിൽ നടത്തുന്ന വ്യക്തിയാണ് അമിത് ഭണ്ഡാരി. 2000ൽ ഇന്ത്യൻ ടീമിലെത്തിയ അമിത് ഭണ്ഡാരിയ്ക്ക് എന്നാൽ അധികകാലം ടീമിൽ തുടരാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യ എയ്ക്ക് വേണ്ടി 2003ൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, രാജ്യാന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാൻ താരത്തിന് സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook