വിഖ്യാത ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡോൻ ബാങ്ക്സ് അന്തരിച്ചു

1970 ലോകകപ്പിൽ പെലെയുടെ ഗോളെന്നുറപ്പിച്ച ഹെഡർ തടുത്ത് ലോകത്തെ ഞെട്ടിച്ച താരമാണ് ബാങ്ക്സ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ഗോർഡോൻ ബാങ്ക്സ് ഓർമ്മയായി. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതാത്തെ തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. 81 വയസായിരുന്നു.

ഇംഗ്ലണ്ടിന്റെ ദേശീയ കുപ്പായം 73 അന്താരാഷ്ട്ര മത്സരങ്ങളിൽ അണിഞ്ഞ താരമാണ് ബാങ്ക്സ്. 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായപ്പോഴും ബാങ്ക്സായിരുന്നു വല കാത്തിരുന്നത്. 1970 ലോകകപ്പിൽ പെലെയുടെ ഗോളെന്നുറപ്പിച്ച ഹെഡർ തടുത്ത് ലോകത്തെ ഞെട്ടിച്ച താരം കൂടിയാണ് ബാങ്ക്സ്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് പെലെയുടെ ബുളളറ്റ് ഹെഡർ ബാങ്ക്സ് തടുത്തത്.

മെക്സിക്കോയിലെ ഗ്വാദലജര സ്റ്റേഡിയത്തിൽ കാണികളും പെലെയും ഗോൾ എന്ന് അലറി ആഘോഷിക്കവെ, പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയിരുന്നു. ബാങ്ക്സ് കൃത്യമായി കുത്തിയകറ്റിയാണ് പെലെയുടെ നീക്കം പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീൽ 1-0 ന് ജയിച്ചു. എന്നാൽ ബാങ്ക്സിന്രെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി ഇത് മാറി. പക്ഷെ 1972 ലീഗ് കപ്പ് സെമിഫൈനലിൽ ജഫ് ഹേസ്റ്റിന്റെ പെനൽറ്റി സേവ് ചെയ്തതാണ് ബാങ്ക്സിന് പ്രിയപ്പെട്ട മത്സരം.

എന്നാൽ പിന്നീട് ദൗർഭാഗ്യം താരത്തെ പിടികൂടി. 1972 ൽ കാറപകടത്തിൽപെട്ട് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇതോടെ കരിയറിലും തിരിച്ചടി നേരിട്ടു. സ്റ്റോക് സിറ്റി, ലെസ്റ്റർ സിറ്റി ടീമുകൾക്ക് വേണ്ടിയാണ് ഗോർഡോൻ ബാങ്ക്സ് കളിച്ചിട്ടുളളത്. ഇരുടീമുകളും ലീഗ് കിരീടം നേടിയപ്പോൾ ആ സംഘത്തിൽ അംഗവുമായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Former england national footballer gordon banks dies

Next Story
മാര്‍ക്ക് ബൗച്ചറെ മറികടക്കാനൊരുങ്ങി ധോണി; കാത്തിരിക്കുന്നത് ചരിത്ര നേട്ടം
The moderation of comments is automated and not cleared manually by malayalam.indianexpress.com