ലോകോത്തര ബോളറാണയാള്‍; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി സഹീര്‍ ഖാന്‍

ഇന്ത്യന്‍ ബോളിങ് നിരയിലെ പോരായ്മകളും സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിച്ചു

Zaheer Khan, T20 World Cup
Photo: Facebook/ Zaheer Khan

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയുടെ ഫാസ്റ്റ് ബോളിങ് നിരയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം സഹീര്‍ ഖാന്‍. ഒരു ടെസ്റ്റ് മത്സരത്തില്‍ 20 വിക്കറ്റുകള്‍ നേടാനും കെല്‍പ്പുള്ളവരാണ് ബോളര്‍മാരെന്ന് സഹീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മുതിര്‍ന്ന ബോളര്‍മാരായ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തും. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവര്‍.

“എല്ലാ ടെസ്റ്റിലും 20 വിക്കറ്റും എടുക്കാന്‍ കെല്‍പ്പുള്ളവരാണ്. ലോകത്തിന്റെ വിവിധ മൈതാനങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. സന്തുലിതമാണ് ബോളിങ് നിര. വൈവിദ്യമാര്‍ന്ന ബോളര്‍മാരാല്‍ സമ്പന്നമാണ് ടീം,” സഹീര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

“എക്സ്ട്രാ ബൗണ്‍സിനും അപ്രതീക്ഷിത പന്തുകളും എറിയാന്‍ ഇഷാന്ത് ശര്‍മയെ പോലെ ഉയരമുള്ള ബോളര്‍ നമുക്കുണ്ട്. വളരെ സ്ഥിരതയോടെ പന്തെറിയുന്ന ഷമി. പിന്നെ ജസ്പ്രിത് ബുംറ. ശെരിക്കും ലോകോത്തര ബോളറാണയാള്‍. ബാറ്റര്‍മാരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മിടുക്കന്‍,” സഹീര്‍ വിശദമാക്കി.

പകരക്കാരുടെ സ്ഥാനത്താണെങ്കിലും ഉമേഷ്, ശാര്‍ദൂല്‍, സിറാജ് എന്നിവരെ പുകഴ്ത്താനും സഹീര്‍ മടിച്ചിട്ടില്ല. ഫാസ്റ്റ് ബോളിങ് നിരയെ സംബന്ധിച്ച് എല്ലാ ഘടകങ്ങളും ഇന്ത്യയ്ക്ക് നിലവിലുണ്ട്. ഒരു ഇടം കൈയന്‍ ബോളറില്ലാത്തത് പോരായ്മയാണെന്നും മുന്‍താരം വ്യക്തമാക്കി.

Also Read: പോരാട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ചെന്നൈയിന്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Former cricketer zaheer khan on indian pace bowling unit

The moderation of comments is automated and not cleared manually by malayalam.indianexpress.com