scorecardresearch

ഒത്തുതീര്‍പ്പ് പാളി; വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ റൊണാള്‍ഡീഞ്ഞ്യോ അറസ്റ്റില്‍

രണ്ട് ദിവസം മുമ്പാണ് ഇരുവരും വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വയില്‍ പിടിയിലായത്

രണ്ട് ദിവസം മുമ്പാണ് ഇരുവരും വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വയില്‍ പിടിയിലായത്

author-image
WebDesk
New Update
Former Brazil and Barcelona forward Ronaldinho, മുന്‍ ബ്രസീല്‍, ബാഴ്‌സലോണ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞ്യോ, Ronaldinho Gaucho, റൊണാള്‍ഡീഞ്ഞ്യോ അറസ്റ്റ്, Ronaldinho with an adulterated passport, പരാഗ്വ വ്യാജ പാസ്‌പോര്‍ട്ട്‌, iemalayalam, ഐഇമലയാളം

പരാഗ്വ: വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വയിൽ പ്രവേശിച്ചതിന് മുന്‍ ബ്രസീല്‍, ബാഴ്‌സലോണ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞ്യോയെ അറസ്റ്റിൽ. അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ട് അസിസും അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇരുവരും വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വ പൊലീസിന്റെ പിടിയിലായത്.

Advertisment

ഇരുവര്‍ക്കും ബദല്‍ ശിക്ഷ നല്‍കാമെന്നുള്ള പ്രോസിക്യൂട്ടറുടെ നിര്‍ദേശം പ്രാദേശിക കോടതി തള്ളിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റൊണാള്‍ഡീഞ്ഞ്യോയുടെ ബിസിനസ് മാനേജര്‍ കൂടിയാണ് സഹോദരന്‍. ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന ഇരുവരെയും വിട്ടയക്കണോ അതോ അന്വേഷണം പൂര്‍ത്തിയാകും വരെ കസ്റ്റഡിയില്‍ വയ്ക്കണോയെന്ന് കോടതി തീരുമാനിക്കും.

ബുധനാഴ്ച അസന്‍ക്ഷന്‍ വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ രാജ്യം വിടുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റിലായത്. താരവും സഹോദരനും ചതിയില്‍പ്പെട്ടതാണെന്ന് കരുതുന്നതായി പ്രോസിക്യൂട്ടര്‍ ഫെഡറികോ ഡെല്‍ഫിനോ പറഞ്ഞു.

അന്വേഷണവുമായി സഹകരിച്ചതിനാല്‍ ബദല്‍ ശിക്ഷ നല്‍കി വിട്ടയയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ ഈ നിര്‍ദേശം കോടതി തള്ളിയതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു പ്രാദേശിക കാസിനോ ഉടമയുടെ ക്ഷണപ്രകാരമാണ് താരവും സഹോദരനും പരാഗ്വയിലെത്തിയത്.

Advertisment
Football Brazil Barcelona Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: