ദോഹ: സ്പാനിഷ് ഇതിഹാസ താരവും പരിശീലകനുമായി സാവി ഹെർണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച കാര്യം ഖത്തർ ക്ലബ്ബായ അൽ സദ്ദാണ് അറിയിച്ചത്. ഖത്തറി ക്ലബ്ബിന്റെ പരിശീലകനാണ് സാവി. ഖത്തർ സ്റ്റാഴ്സ് ലീഗ് പുഃനരാരംഭിക്കുമ്പോൾ ടീമിനൊപ്പം ഉണ്ടാകില്ലെന്നും ക്ലബ്ബ് അറിയിച്ചു.
ലീഗ് പുഃനരാരംഭിക്കുന്നതിന്റെ ഭാഗമായി താരങ്ങൾക്കും സ്റ്റാഫിനും നടത്തിയ കോവിഡ് പരിശോധനയിലാണ് സാവിക്കും രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇപ്പോൾ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനായ ശേഷം ദൈനംദിന കാര്യങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങിയെത്തുമെന്നും സാവി പ്രതികരിച്ചു.
ഖത്തറിൽ ഇതുവരെ 2.75 മില്ല്യൺ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 164 മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് ഫുട്ബാൾ ക്ലബായ ബാഴ്സലോണയുടെ ഇതിഹാസ താരമായ സാവി ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. പരിശീലകനായി സാവി ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകളും സജീവമായിരുന്നു.