വിരാട് കോഹ്ലിക്ക് ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേളയാകാമെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. പുതിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രികരിച്ച് മനസിനെ ഒന്ന് പുതുക്കി മടങ്ങി വരുങ്ങാനുള്ള സമയമാകുമിതെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന കോഹ്ലി ഈ വർഷത്തെ ഐപിഎല്ലിലും ശരാശരിയിൽ താഴെയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനോട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോറ്റ മത്സരത്തിലും കോഹ്ലി രണ്ടക്കം കാണാതെ പുറത്തായിരുന്നു.
“ഇത് ഒരു ആശങ്കയാണെന്ന് ഞാൻ പറയും. അവൻ (കോഹ്ലി) തീർച്ചയായും കൂടുതൽ റൺസ് സ്കോർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” കോഹ്ലിയുടെ ഫോമിനെ കുറിച്ച് ബ്രെറ്റ് ലീ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഏകദേശം മൂന്ന് വർഷമായി അന്താരാഷ്ട്ര സെഞ്ച്വറി നേടാനാകാത്ത കോഹ്ലി, 16 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 22.73-ന് താഴെ ശരാശരിയിൽ 341 റൺസ് മാത്രമാണ് നേടിയത്. ഈ സീസണിൽ മിക്ക കളികളിലും അദ്ദേഹമാണ് ആർസിബിക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
“വിരാട് കോഹ്ലി റൺസ് സ്കോർ ചെയ്യാത്തതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം, പൊതുവെ ടീമും ആ സമയത്ത് മികച്ച പ്രകടനം നടത്തില്ല. കോഹ്ലി 2016 സീസണിൽ 800-900 റൺസ് നേടിയപ്പോൾ അദ്ദേഹത്തിന്റെ ടീം (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) മികച്ച പ്രകടനം കാഴ്ചവച്ചു. കോഹ്ലിയിൽ നിന്ന് ഞങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നു.”
“ശക്തനായ കോഹ്ലി ശക്തമായ ഒരു ടീമാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് സെമിയിൽ തിളങ്ങാൻ കഴിയാതെ പോയി. ഒരുപക്ഷേ (ഇത്) കോഹ്ലിക്ക് ഒരു ഇടവേളയെടുക്കാനും കുറച്ച് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും മനസ്സിനെ പുതുക്കാനുമുള്ള സമയമായിരിക്കും ഇത് ലീ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഈ സമയത്ത്, കോഹ്ലിയെയും ഓസ്ട്രേലിയൻ സീമർ പാറ്റ് കമ്മിൻസിനെയും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായും ബൗളറായും ലീ തിരഞ്ഞെടുത്തിരുന്നു.
Also Read: രാജസ്ഥാന് കന്നി കിരീടം ഉയര്‍ത്തുമ്പോള്‍ 13 വയസ്; ഓര്‍ത്തെടുത്ത് സഞ്ജു