scorecardresearch

മാത്യൂ ഹെയ്‌ഡന് സര്‍ഫിങ്ങിനിടെ ഗുരുതര പരുക്ക്; ആരാധകഹൃദയത്തെ നോവിച്ച് ചിത്രം വൈറലാകുന്നു

തലയ്ക്കും കഴുത്തു തൊട്ട് താഴെ നട്ടെല്ലിനും പരുക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്.

തലയ്ക്കും കഴുത്തു തൊട്ട് താഴെ നട്ടെല്ലിനും പരുക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്.

author-image
WebDesk
New Update
മാത്യൂ ഹെയ്‌ഡന് സര്‍ഫിങ്ങിനിടെ ഗുരുതര പരുക്ക്; ആരാധകഹൃദയത്തെ നോവിച്ച് ചിത്രം വൈറലാകുന്നു

മെല്‍ബണ്‍: ബോളര്‍മാരെ തലങ്ങും വിലങ്ങും പഞ്ഞിക്കിടുന്നതില്‍ മിടുക്കനാണ് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്ഡന്‍. ഓസ്‌ട്രേലിയ്ക്കായി നിരവധി മത്സരങ്ങളില്‍ ഗില്ലിയുമൊത്ത് ഓപ്പണ്‍ ചെയ്തിട്ടുള്ള ഹെയ്ഡന്റെ ബാറ്റിന്റെ കരുത്ത് അറിയാത്തവരായി ആരുമുണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ഐപിഎല്ലിലും ഹെയ്ഡന്‍ വെടിക്കെട്ട് തീര്‍ത്തിട്ടുണ്ട്. ആരാധകരുടെ പ്രിയങ്കരനായ ഹെയ്ഡന്റെ വേദനിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisment

ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരുക്കേറ്റത്. കടലില്‍ സര്‍ഫിങ്ങിനിടെ മാത്യു ഹെയ്ഡന് ഗുരുതര പരുക്കേൽക്കുകയായിരുന്നു. തലയ്ക്കും കഴുത്തു തൊട്ട് താഴെ നട്ടെല്ലിനും പരുക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരുക്കിന്റെ ചിത്രങ്ങള്‍ ഹെയ്ഡന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സര്‍ഫിങ്ങിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരുക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഹെയ്ഡന് ഏറ്റവും ഇഷ്ടമുള്ള വിനോദമാണ് സര്‍ഫിങ്. ഇതിന് മുമ്പും സര്‍ഫിങ്ങിനിടെ മുന്‍ താരത്തിന് പരുക്കേറ്റിട്ടുണ്ട്.

1999ല്‍ നോര്‍ത്ത് സ്ട്രാട്‌ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. 2009 ലാണ് ഹെയ്ഡന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. 2007 ലോകകപ്പ് വിജയത്തിലടക്കം ഓസീസ് നിരയിലെ നിര്‍ണ്ണായ സാന്നിധ്യമായിരുന്നു ഹെയ്ഡന്‍.

Advertisment

Australian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: