കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നു

ഇന്ത്യയില്‍ നിന്ന് പല രാജ്യങ്ങളിലേക്കും മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. ബ്രിട്ടണും ന്യൂസിലൻഡും അടക്കമുള്ള രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു

IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളംഐപിഎല്‍ സ്കോര്‍,

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ പിന്മാറുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാമ്പയും കെയിന്‍ റിച്ചാഡ്സണും നാട്ടിലേക്ക് മടങ്ങുന്നതായി അറിയിച്ചു. ഇരുവരുടേയും സഹതാരമായ ആന്‍ഡ്രൂ ടൈയും ഇന്ത്യ വിട്ടിരുന്നു.

“ആദം സാമ്പയും കെയിന്‍ റിച്ചാഡ്സണും ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണ്. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരുടേയും മടക്കത്തിന് പിന്നില്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എല്ലാത്തരത്തിലും പിന്തുണ നല്‍കുന്നു,” ആര്‍സിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സാമ്പയെ 1.5 കോടി രൂപയ്ക്കും റിച്ചാഡ്സണെ നാല് കോടി രൂപയ്ക്കുമാണ് ആര്‍സിബി ടീമിലെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയില്‍ എത്തുന്നവരില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് മടങ്ങുന്നതെന്ന് ടൈ പറഞ്ഞു. രാജസ്ഥാന്‍ താരമായ ടൈ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

Also Read: കരബാവോ കപ്പ്: 82-ാം മിനിറ്റിൽ രക്ഷകനായി ലപ്പോർട്ടെ, മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

ഇന്ത്യയില്‍ നിന്ന് പല രാജ്യങ്ങളിലേക്കും മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. ബ്രിട്ടണും ന്യൂസിലൻഡും അടക്കമുള്ള രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണം 30 ശതമാനമായി ഓസ്ട്രേലിയ കുറച്ചിട്ടുണ്ട്.

17 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതോടെ ഓസിസ് താരങ്ങള്‍ക്കിടയിലും ഭീതിയുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Foreign players withdrawing from ipl due to covid spike in india

The moderation of comments is automated and not cleared manually by malayalam.indianexpress.com