ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: ഞങ്ങൾക്കിത് മികവിന്റെ പിന്തുടർച്ച മാത്രം: കോഹ്ലി

കോഹ്‌ലിയെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം ജയിക്കുക എന്നത് മറ്റെവിടെയും ജയിക്കുന്നത് പോലെയാണ്

Virat Kohli, Virat Kohli press conference, virat kohli india vs england, india tour of england 2021, india vs england first test, virat kohli 71st century, ie malayalam

നോട്ടിങ്ഹാം: ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കാൻ “വിട്ടുവീഴ്ചയില്ലാത്ത ഭ്രാന്തും” മികവിന് വേണ്ടിയുള്ള ഒറ്റ മനസ്സോടെയുള്ള പരിശ്രമവും ആവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ഇരിക്കെയാണ് കോഹ്‌ലിയുടെ പ്രതികരണം.

“ഞാൻ ആദ്യം നിങ്ങളുടെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നൽകാം, അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ എല്ലാ ദിവസവും നിരന്തരമായ ഭ്രാന്തും മികവിന് വേണ്ടിയുള്ള പരിശ്രമവും ആവശ്യമാണ്, സ്വയം പറയുകയാണെങ്കിൽ എനിക്ക് കഠിനാധ്വാനം ചെയ്യണം, സാഹചര്യങ്ങൾ മനസിലാക്കി കളിക്കണം, എല്ലാ ടെസ്റ്റ് മത്സരത്തിന്റെയും എല്ലാ ദിവസവും അങ്ങനെയാവുക ബുദ്ധിമുട്ടുള്ള കാര്യമാണ്.”

“അങ്ങനെയുള്ള ജോലി ഭാരത്തിനും, മാനസിക ഭാരത്തിനും തയ്യറെടുക്കാൻ പോവുകയാണ്” കോഹ്ലി സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര നേടാൻ എന്താണ് വേണ്ടത് എന്ന മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോഹ്ലി.

കോഹ്‌ലിയെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം ജയിക്കുക എന്നത് മറ്റെവിടെയും ജയിക്കുന്നത് പോലെയാണ്. “ആദ്യത്തെ ചോദ്യത്തിന് മറുപടി നൽകുകയാണെങ്കിൽ, വ്യക്തിപരമായി എനിക്ക്, ലോകത്ത് മറ്റെവിടെയും ഒരു ടെസ്റ്റ് മത്സരമോ പാരമ്പരയോ ജയിക്കുന്നത് പോലെയല്ലാതെ മറ്റൊന്നുമല്ല ഇത്”

“ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, ഇതെന്റെ കരിയറിലെ പ്രധാനപ്പെട്ട സംഭവമോ നായികക്കല്ലോ ആകുന്നില്ല. ഞങ്ങൾ ഗ്രൗണ്ടിലിറങ്ങും മത്സരിക്കും, എല്ലാ മത്സരങ്ങളും ജയിക്കാൻ ശ്രമിക്കും, അതാണ് എനിക്ക് കൂടുതൽ പ്രാധാന്യം, കാരണം അത് ഒരു സംസ്കാരമാണ്, ഇതൊക്കെയാണ് ഫലങ്ങളും” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

Also read: സിറാജിന്റെ പന്ത് തലയിൽ പതിച്ചു; മായങ്കിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവും

“ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അതൊരു വലിയ കാര്യമായിരിക്കും, നമ്മൾ ഇതിനു മുൻപും ഇത് ചെയ്തിട്ടുണ്ട്, ഇനിയും നമുക്കതിന് കഴിയും, പക്ഷേ ഈ സംസ്കാരമാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്, എന്റെ കഴിവിനനുസരിച്ച് പരമാവധി ഞാൻ ചെയ്യും. ജയത്തിലേക്ക് പോകുക എന്നതാണ് എനിക്ക് വേണ്ടത് അല്ലാതെ കീഴടങ്ങുക എന്നതല്ല,ഒരു മത്സരത്തെ മൂന്നാം ദിനമോ നാലാം ദിനമോ രക്ഷിക്കാൻ ശ്രമിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല.”

“അതുകൊണ്ട് എന്നെ സംബന്ധിച്ച് നാഴികക്കല്ല് എന്ന ഒന്നുമില്ല. ഞാൻ അതിനു വേണ്ടിയാണ് കളിച്ചതെങ്കിൽ, ഇന്നുള്ളതിന്റെ പകുതി പോലും എനിക്ക് ലഭിക്കില്ലായിരുന്നു. എന്റെ ചിന്തകൾ തീർത്തും വ്യക്തമാണ്, ഞങ്ങൾക്കിത് മികവ് പുലർത്തുക എന്നതാണ്” വിരാട് കോഹ്ലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: For us it is just pursuit of excellence virat kohli

Next Story
India-England Test Series: സിറാജിന്റെ പന്ത് തലയിൽ പതിച്ചു; മായങ്കിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവുംMayank Agarwal, Mayank Agarwal concussion, Mayank Agarwal injury, Mayank Agarwal mohammed siraj, india tour of england 2021, india vs england 1st test, മായങ്ക് അഗർവാൾ, മുഹമ്മദ് സിറാജ്, ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ക്രിക്കറ്റ്, malayalam cricket news, cricket malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com