/indian-express-malayalam/media/media_files/uploads/2022/01/Virat-Kohli-FI.jpg)
Photo: Facebook/ Indian Cricket Team
കോഹ്ലിയുടെ 52-ാം ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹത്തിന്റെ റൺ ശരാശരി ആദ്യമായി 50 കടന്നത്. അതിനുശേഷം, ടെസ്റ്റ്-മാച്ച് ബാറ്റ്സ്മാൻഷിപ്പിൽ ഈ നിലവാരത്തിന് താഴെ അത് ഒരിക്കലും താഴ്ന്നിട്ടില്ല. എന്നാൽ ബാംഗ്ലൂരിൽ അടുത്ത ഇന്നിംഗ്‌സിൽ 43 റൺസിന് താഴെ പുറത്തായാൽ, ഇപ്പോൾ 50.35 ആയ അദ്ദേഹത്തിന്റെ ശരാശരി കഴിഞ്ഞ 49 ടെസ്റ്റുകൾക്കിടെ ആദ്യമായി 50ൽ താഴെയാകും.
ഏറ്റവും മികച്ച അവസ്ഥയിൽ കോഹ്ലിയുടെ ടെസ്റ്റ് ശരാശരി 55.1 ലേക്ക് എത്തുകയും ചെയ്തിരുന്നു. 50-ന് താഴെയുള്ള ശരാശരി, എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാകാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ മങ്ങിക്കും.
മഹാന്മാരായ ക്രിക്കറ്റ് താരങ്ങൾക്ക്, അവരുടെ മോശം പ്രകടനങ്ങളുടെ കാലം ഇടക്കിടെ ഉണ്ടായിരുന്നിട്ടും, എല്ലായ്‌പ്പോഴും കരിയർ ശരാശരി 50 ആയി നിലനിർത്തിയിട്ടുണ്ട്. സുനിൽ ഗവാസ്‌കർ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ശരാശറി 50ൽ നിന്ന് ഒരിക്കലും താഴ്ത്തിയിട്ടില്ല. ശരാശരി 50 കടന്നപ്പോൾ, സച്ചിൻ ടെണ്ടുൽക്കറും (ശുഷ്കമായ അവസാന ഘട്ടം ഉണ്ടായിരുന്നിട്ടും) രാഹുൽ ദ്രാവിഡും ഈ മാനദണ്ഡത്തിന് താഴെയാകാൻ ഒരിക്കലും അനുവദിച്ചില്ല.
Also Read: ഐപിഎൽ 2022: പരിശീലനത്തിനെത്തി ധോണിയും സംഘവും; വമ്പൻ സ്വീകരണവുമായി സൂറത്തിലെ ആരാധകർ
കോഹ്‌ലി നമ്പറുകളെക്കുറിച്ചോ അല്ലെങ്കിൽ ഇന്ത്യയുടെ ബാറ്റിംഗ് മഹാന്മാരുടെ ചരിത്രത്തിലെ തന്റെ ആത്യന്തിക സ്ഥാനത്തെക്കുറിച്ചോ അത്ര ശ്രദ്ധിക്കില്ല. അദ്ദേഹം ഇതിനകം ഒരു ഇതിഹാസമാണ്, മിക്കവരേക്കാളും കൂടുതൽ മത്സരങ്ങൾ വിജയിച്ചു, ഇന്ത്യയെ റെക്കോർഡ് വിജയങ്ങളിലേക്ക് നയിച്ചു. എന്നാൽ അദ്ദേഹം എക്കാലത്തെയും മികച്ചവരിൽ ഒരാളാണോ അതോ അദ്ദേഹത്തിന്റെ കാലത്തെ മഹാന്മാരിൽ ഒരാളാണോ എന്നത് ആ ശരാശരിയെ ആശ്രയിച്ചിരിക്കും.
അലിസ്റ്റർ കുക്കിന്റെയും ഡേവിഡ് വാർണറുടെയും (ശക്തരായ ബാറ്റ്‌സ്മാൻമാർ, പക്ഷേ ജിഒഎടി ലിസ്റ്റിൽ ഇല്ല) പട്ടികയിലോ അല്ലെങ്കിൽ ദ്രാവിഡിന്റെയും സച്ചിന്റെയും പട്ടികയിലോ ആണോ അദ്ദേഹം എത്തുക എന്നത് ശരാശരിയാൽ നന്നായി നിർണ്ണയിക്കാനാകും. കോഹ്ലിയുടെ നിലവാരവും സാഹചര്യങ്ങളുടെ വൈദഗ്ധ്യവും കണക്കിലെടുത്താൽ അദ്ദേഹം തീർച്ചയായും രണ്ടാമത്തെ ക്ലാസിലാണ്. എന്നാൽ 50-ന് താഴെയുള്ള ശരാശരി അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മേൽ മങ്ങൽ വീഴ്ത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.