ഫ്ളോറിഡ: കായിക ലോകത്തെ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലയണല്‍ മെസിയാണോ മികച്ചതെന്നത്. ഇരുവരും വിരമിച്ചാലും ഈ ചര്‍ച്ച അവസാനിക്കില്ല. രണ്ട് പേര്‍ക്കുമുള്ള ആരാധക പിന്തുണ പകരംവെക്കാനില്ലാത്തതാണ്. ഇതിനിടെ തനിക്ക് പ്രിയപ്പെട്ടവന് ആരാണെന്ന് വ്യക്തമാക്കിയിരിക്കുയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി.
വിരാടിന്റെ അഭിപ്രായത്തില്‍ ക്രിസ്റ്റ്യാനോയാണ് മികച്ച താരം. മറ്റാരാളേക്കാളും മുകളില്‍ തനിക്ക് ക്രിസ്റ്റിയാനോയാണെന്നും ഏറ്റവും സമ്പൂര്‍ണനായ താരമാണ് ക്രിസ്റ്റ്യാനോയെന്നും കോഹ്ലി പറയുന്നു. ഫിഫ ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് വിരാട് മനസ് തുറന്നത്. ക്രിസ്റ്റിയാനോയാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടതും വിജയിച്ചതെന്നും വിരാട് പറയുന്നു.
താന്‍ കണ്ടതില്‍ ഏറ്റവും കംപ്ലീറ്റ് താരം ക്രിസ്റ്റ്യാനോ ആണെന്നും അദ്ദേഹത്തിന്റെ വര്‍ക്ക് എത്തിക് പകരംവെക്കാനില്ലാത്തതാണെന്നും വിരാട് അഭിപ്രായപ്പെട്ടു. ക്രിസ്റ്റ്യാമോ മികച്ച ലീഡറാണെന്നും വിരാട് പറഞ്ഞു. കളിയോടുള്ള ക്രിസ്റ്റിയാനോയുടെ അര്‍പ്പണ ബോധവും വിരാടിനെ ക്രിസ്റ്റിയാനോ ആരാധകനാക്കുന്നു.
അതേസമയം, ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെയാണ് ഫുട്ബോള്‍ ലോകത്തെ അടുത്ത താരമെന്നും വിരാട് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ എംബാപ്പെ കളിച്ച കളി മറക്കാനാകില്ലെന്നും വിരാട് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ ഫുട്ബോള്‍ സമീപകാലത്ത് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും വിരാട് പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലോകകപ്പ് കളിക്കാന്‍ അര്‍ഹതയുള്ള താരമാണെന്നും വിരാട് പറഞ്ഞു. അത് ടീമൊരു പ്രചോദനമായി കാണമെന്നും വിരാട് പറഞ്ഞു. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ ഛേത്രിക്ക് കഴിയുമെന്നും വിരാട് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ ഫുട്ബോളില്‍ കൈവരിച്ച മികവിന് പിന്നില്‍ ഛേത്രിയാണെന്നും വിരാട് പറഞ്ഞു.