സ്വന്തം പകുതിയില്‍ നിന്നും ശരം പോലെ റൂണിയുടെ ഷോട്ട്; അത്ഭുത ഗോളില്‍ ഞെട്ടി ലോകം

ഓര്‍ലാന്റോ സിറ്റിക്കെതിരായ മത്സരത്തിന്റെ 10-ാം മിനിറ്റിലായിരുന്നു റൂണിയുടെ ഗോള്‍

അത്ഭുത ഗോളുമായി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം വെയ്ന്‍ റൂണി. മേജര്‍ സോക്കര്‍ ലീഗില്‍ സ്വന്തം പകുതിയില്‍ നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ടിന്റെ മുന്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞത്.

മേജര്‍ ലീഗ് സോക്കറില്‍ ഡിസി യുണൈറ്റഡന്റെ താരമാണ് റൂണി. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ റൂണി തന്റെ കരിയറില്‍ ഇത് രണ്ടാം തവണയാണ് സ്വന്തം പകുതിയില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നത്.

ഓര്‍ലാന്റോ സിറ്റിക്കെതിരായ മത്സരത്തിന്റെ 10-ാം മിനിറ്റിലായിരുന്നു റൂണിയുടെ ഗോള്‍. ഗോള്‍ പോസ്റ്റില്‍ നിന്നും 70 മീറ്റര്‍ അകല നിന്നുമാണ് റൂണി ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്. 2017 സമാനമായ രീതില്‍ എവര്‍ടണിനായി വെസ്റ്റ് ഹാമിനെതിരേയും റൂണി ഗോള്‍ നേടിയിരുന്നു. അതിന് മുമ്പ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി കളിക്കുമ്പോള്‍ മൈതാന മധ്യത്തില്‍ നിന്നും റൂണി ഗോള്‍ നേടിയിരുന്നു.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Wayne rooney scores from own half in stunning strike for dc united

Next Story
‘ഷമിക്ക് നാണമില്ല, ടിക് ടോക്കില്‍ കൂടുതലും പിന്തുടരുന്നത് യുവതികളെ’; ആക്ഷേപവുമായി ഹസിന്‍ ജഹാന്‍shami. ഷമി,muhammed shami, മുഹമ്മദ് ഷമി,hasin jahan,ഹസിന്‍ ജഹാന്‍, shami wife,ഷമി ഭാര്യ, tik tok,ടിക് ടോക്ക്, tik tok videos, shami tik tok, team india, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express