ലൂയി സുവാരസിന്റെ കാലിൽ നിന്ന് പുറത്തേക്ക് പോയ പന്ത് വഴിതെളിച്ചത് ഉറുഗ്വേക്ക് കൂടെയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി പെറു കോപ്പ അമേരിക്കയുടെ സെമിയിൽ. നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം. സെമിയിൽ ചിലെയാണ് പെറുവിന്റെ എതിരാളികൾ.
FIM DO JOGO! O jogará as semifinais da @CONMEBOL #CopaAmerica depois de vencer por 5-4 o nos pênaltis. pic.twitter.com/8vgNOewxy4
— Copa América (@CopaAmerica) June 29, 2019
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുുകയായിരുന്നു. ഉറുഗ്വേക്കായി ആദ്യ കിക്കെടുത്ത സുവാരസിന്റെ ശ്രമം പെറു ഗോൾകീപ്പറിന് മുന്നിൽ നിശ്ഫലമായി. പിന്നീടെത്തിയ സൂപ്പർ താരങ്ങളെല്ലാം പന്ത് വലയിൽ എത്തിച്ചെങ്കിലും പെറുവിന്റെ അഞ്ച് ശ്രമങ്ങളും ലക്ഷ്യം തെറ്റാതെ വന്നതോടെ പെറു ജയം സ്വന്തമാക്കുകയായിരുന്നു.
Cada vez mais perto da ! O Peru se classificou para as semifinais da #CopaAmerica pela terceira vez nas últimas quatro edições. pic.twitter.com/K1jXfyh9gP
— Copa América (@CopaAmerica) June 29, 2019
കവാനി, സ്റ്റുവാനി, ബെന്റാങ്കുര്‍, ടൊറെയ്‌റ എന്നിവര്‍ ഉറുഗ്വേക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ ഗ്യുറേറോ, റുഡിയാസ്, യോടുന്‍, അദ്‌വിങ്കുല, ഫ്‌ളോറെസ് എന്നിവരാണ് പെറുവിനായി ഗോള്‍ നേടിയത്. എഡിസൺ ഫ്ലോഴ്സ് അഞ്ചാം ശ്രമം വലയിലെത്തിച്ചപ്പോൾ ലൂയി സുവാരസ് എന്ന സൂപ്പർ താരം ദുരന്ത നായകനായി.
I was really hoping to see these tears after “The Miracle at Anfield” last season… but at least I get to see them now.
Good year for you, Luis pic.twitter.com/0rDdfnXgbQ
— Couch Nish (@CouchNish) June 29, 2019
ഇതോടെ കോപ്പ അമേരിക്കയുടെ സെമി ലൈനപ്പുമായി ആദ്യ സെമിയിൽ ബ്രസീൽ അർജന്റീനയെയും രണ്ടാം ചിലെ പെറുവിനെയും നേരിടും. ജൂലൈ മൂന്ന് നാല് തീയതികളിലായാണ് സെമിഫൈനൽ പോരാട്ടങ്ങൾ.