scorecardresearch

യുവേഫ നേഷന്‍സ് ലീഗ്: സമനിലക്കുരുക്കില്‍ കരുത്തര്‍; പോര്‍ച്ചുഗല്‍ ഇന്ന് കളത്തില്‍

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിഞ്ഞില്ല

UEFA Nations League, Football
Photo: Facebook/ Cristiano Ronaldo

യുവേഫ നേഷന്‍സ് ലീഗില്‍ താളം കണ്ടെത്താനാവാതെ ഇംഗ്ലണ്ട് കിതയ്ക്കുന്നു. ലീഗ് എ ഗ്രൂപ്പ് മൂന്നിലെ സൂപ്പര്‍ പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയോട് ഗോള്‍ രഹിത സമനില വഴങ്ങി. ടൂര്‍ണമെന്റില്‍ വിജയമറിയാതെയുള്ള ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ മത്സരമാണിത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ ഹംഗറിയും സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഹംഗറിക്കായി സോള്‍ട്ട് നാഗി ആറാം മിനിറ്റിലാണ് ലീഡ് നേടിക്കൊടുത്തത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ജോനാസ് ഹോഫ്മാനിലൂടെ ജര്‍മനി ഒപ്പമെത്തുകയായിരുന്നു.

ലീഗ് എ ഗ്രൂപ്പ് നാലില്‍ നെതര്‍ലന്‍ഡ്സ് – പോളണ്ട് മത്സരവും സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നെതര്‍ലന്‍ഡ്സിന്റെ തിരിച്ചുവരവ്. പോളണ്ടിനായി മാറ്റി കാഷും സിലിന്‍സ്കിയുമാണ് ഗോള്‍ നേടിയത്. നെതര്‍ലന്‍ഡ്സിനായി ഡേവി ക്ലാസനും ഡെന്‍സല്‍ ഡംഫ്രീസുമാണ് ലക്ഷ്യം കണ്ടത്.

ലക്സംബര്‍ഗിനെ ടര്‍ക്കി എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. പെനാലിറ്റിയിലൂടെ ഹക്കാനും സെര്‍ദര്‍ ഡര്‍സനുമാണ് ഗോള്‍ നേടിയത്. ഫിന്‍ലാന്‍ഡിനെ റൊമേനിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

അതേസമയം ഇന്ന് കരുത്തരായ പോര്‍ച്ചുഗലും സ്പെയിനും കളത്തിലിറങ്ങു. പോര്‍ച്ചുഗലിന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളികള്‍. സ്പെയിന് ചെക് റിപബ്ലിക്കും. ലീഗ് എ ഗ്രൂപ്പ് രണ്ടില്‍ പോര്‍ച്ചുഗലാണ് ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ മുന്നില്‍.

Also Read: സഹലിന്റെ മാജിക്, ഛേത്രിയുടെ ഫ്രീ കിക്ക്; അഫ്ഗാനെതിരായ ഇന്ത്യയുടെ ഗോളുകള്‍

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa nations league portugal to face switzerland today