യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ കരുത്തന്മാര്‍ക്ക് ജയം. ലീഗ് എ ഗ്രൂപ്പ് 2 മത്സരങ്ങളില്‍ പോര്‍ച്ചുഗലും സ്പെയിനും വിജയിച്ചു. പോര്‍ച്ചുഗല്‍ ചെക്ക് റിപബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. ജാവൊ കാന്‍സലോ, ഗോണ്‍സാലോ ഗുവേഡസ് എന്നിവരാണ് സ്കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്താനും പോര്‍ച്ചുഗലിനായി.
വിജയം അനിവാര്യമായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിന്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. 13-ാം മിനിറ്റില്‍ പാബ്ലൊ സരാബിയയാണ് സ്പെയിനിന്റെ വിജയഗോള്‍ നേടിയത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റുള്ള സ്പെയിന്‍ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.
ലീഗ് സി ഗ്രൂപ്പ് 2 മത്സരങ്ങളില്‍ ഗ്രീസും കൊസോവയും ജയം നേടി. ഗ്രീസ് സൈപ്രസിനെ മൂന്ന് ഗോളിനാണ് കീഴടക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു കൊസോവൊ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 3-2. മൂന്ന് ജയവുമായി ഗ്രീസാണ് ഗ്രൂപ്പില്‍ ഒന്നാമത്. കൊസോവൊയാണ് പിന്നില്‍.
മറ്റൊരു മത്സരത്തില്‍ സെര്‍ബിയ സ്വീഡനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നും സെര്‍ബിയയുടെ വിജയം. നോര്‍വെ-സ്ലൊവെനിയ മത്സരം ഗോള്‍ രഹിത സമനിലയിലും കലാശിച്ചു. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസ്ട്രിയയെ നേരിടും. ക്രൊയേഷ്യക്ക് ഡെന്മാര്‍ക്കാണ് എതിരാളികള്‍.
Also Read: IND vs SA 1st T20: കത്തിക്കയറി ഡ്യൂസണും മില്ലറും; ദക്ഷിണാഫ്രിക്കയ്ക്ക് റെക്കോര്‍ഡ് ജയം