scorecardresearch

യുവേഫ നേഷന്‍സ് ലീഗ്: ഇന്ന് ഇറ്റലി-ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം; മത്സരം എവിടെ, എങ്ങനെ കാണാം?

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല

UEFA Nations League, England vs Italy

UEFA Nations League, England vs Italy Live Streaming: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ട. ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല.

നിലവില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒന്ന് വീതം തോല്‍വിയും ജയവുമാണ് സമ്പാദ്യം. ഹംഗറിയോട് ഒരു ഗോളിനോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് തിരിച്ചടിയായത്. ജര്‍മനിയോട് സമനിലയും വഴങ്ങി.

മറുവശത്ത് ഗ്രൂപ്പില്‍ ഒന്നാമതാണ് ഇറ്റലി. രണ്ട് കളികളില്‍ ഒന്ന് വീതം ജയവും സമനിലയുമടക്കം നാല് പോയിന്റാണ് നേട്ടം. ഹംഗറിയാണ് രണ്ടാമത്. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാത്ത ഇറ്റലി നേഷന്‍സ് ലീഗ് നിര്‍ണായകമാണ്.

When is the UEFA Nations League between England vs Italy? എന്നാണ് ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരം.

ജൂണ്‍ 12 നാണ് ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരം.

What time will the UEFA Nations League between England vs Italy start in India? എപ്പോഴാണ് ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരം ആരംഭിക്കുന്നത്

അര്‍ധരാത്രി 12.15 നാണ് ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരം ആരംഭിക്കുന്നത്

How to watch England vs Italy on TV & live stream in India? ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം.

ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷന്‍സ് ലീഗ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സോണിയില്‍ കാണാം. ലൈവ് സ്ട്രീമിങ് സോണി ലൈവിലും ലഭ്യമാണ്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa nations league england vs italy live streaming

Best of Express