Switzerland vs Spain: UEFA EURO 2020 Result, Score, Goals- ഷൂട്ടൗട്ടിൽ ജയം നേടി സ്പെയിൻ സെമിയിലേക്ക്; സ്വിറ്റ്സർലൻഡ് പുറത്ത്

UEFA EURO Cup 2020 Result, Score, Goals: എക്സ്ട്രാ ടൈമിലും സമനില മറികടക്കാനാവാത്തതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു

UEFA EURO 2020, Spain
Photo: Facebook/ Selección Española de Fútbol (SeFutbol)

Switzerland vs Spain: UEFA EURO 2020 Result, Score, Goals: യൂറോകപ്പ് 2020ലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ സ്പെയിനിന് ജയം. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് സ്പെയിൻ സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ സ്പെയിനിന്റെ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ സ്വിറ്റ്സർലൻഡിന് ഒരു ഗോൾ മാത്രമാണ് വലയിലെത്തിക്കാൻ കഴിഞ്ഞത്.

സ്വിറ്റ്സർലൻഡിന് വേണ്ടി ആദ്യം ഷോട്ട് അടിച്ച മരിയോ ഗവരനോവിക് മാത്രമാണ് വല ചലിപ്പിച്ചത്. സ്പെയിനിന് സെർജിയോ ബാസ്ക്വെറ്റ്സിന്റെ ആദ്യ ഷോട്ട് വലയിലെത്തിക്കാനായില്ലെങ്കിലും ഡാനി ഒൽമോയുടെ രണ്ടാമത്തെ ഷോട്ടിലൂടെ ആദ്യ ലീഡ് നേടാൻ കഴിയഞ്ഞു. പിന്നീട് നാലാമതിറങ്ങിയ ജെറാർഡ് മൊറേനോയും അഞ്ചാമതിറങ്ങിയ മികേൽ ഒയാർസബാലും ലീഡ് ഉയർത്തി.

90 മിനുറ്റിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ അവസാനിക്കുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. എക്സ്ട്രാ ടൈമിലും 1-1 സമനില കടക്കാനാവാത്തതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

90 മിനുറ്റ് മത്സരത്തിൽ സ്പെയിനാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എട്ടാം മിനുറ്റിൽ സ്വിറ്റ്സർലൻഡിന്റെ ഡെനീസ് സകരിയയുടെ സെൽഫ് ഗോളിലൂടെയാണ് സ്പെയ്ൻ ലീഡ് ചെയ്തത്. സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് മൂന്നിൽ നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 68ാം മിനുറ്റിലാണ് സ്വിറ്റ്സർലൻഡിന്റെ സമനില ഗോൾ. ഷെഡ്രോൺ ഷാഖിരിയുടെ ഗോളിലൂടെ 1-1ന് സ്വിറ്റ്സർലൻഡ് സമനില പിടിച്ചു.

Also Read: UEFA EURO 2020 Quarter-Finals: Full Schedule, Fixtures, Teams, Live Streaming-യൂറോ 2020 ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ

90ാം മിനുറ്റും ഇഞ്ചുറി ടൈമും കഴിയുന്നത് വരെ ഇരു പക്ഷത്തുനിന്നും മറ്റൊരു ഗോളും പിറന്നില്ല. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു.മത്സരത്ത്ന്റെ 77ാം മിനുറ്റിൽ സ്വിറ്റ്സർലൻഡിന്റെ റെമോ ഫ്രൂലെർ ചുവപ്പുകാർഡ് കിട്ടി പുറത്തായതോടെ തുടർന്നുള്ള സമയം 10 കളിക്കാരുമായാണ് സ്വിറ്റ്സർലൻഡ് കളിച്ചത്.

ഇതോെ സ്വിറ്റ്സർലൻഡ് യൂറോകപ്പിൽ നിന്ന് പുറത്തായി. സ്പെയിൻ സെമി പ്രവേശനം നേടി.

പ്രീ ക്വാര്‍ട്ടറില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടറിലെത്തിയത്. “എന്തൊരു കളി, ഫുട്ബോളിന്റെ മനോഹരമായ സായാഹ്നം,” കെയിലിയന്‍ എംബാപ്പയുടെ പെനാലിറ്റി തടഞ്ഞതിന് ശേഷമുള്ള സ്വിസ് ഗോളി യാന്‍ സോമറിന്റെ വാക്കുകളാണിത്. അത്രമേല്‍ മികച്ച ഫുട്ബോളായിരുന്നു അവര്‍ ഫ്രാന്‍സിനെതിരെ പുറത്തെടുത്തത്.

1938 ഫിഫ ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ഒരു ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടര്‍ കടന്നത്. കൗണ്ടര്‍ അറ്റാക്കിങ്ങിലെ വേഗതയാണ് സ്വിസ് പടയെ ഫ്രാന്‍സിനെതിരെ തുണച്ചത്. ഹാരിസ് സെഫറോവിച്ചിന്റെ ബൂട്ടുകള്‍ പന്ത് വലയിലെത്തിക്കുന്നതില്‍ മിടുക്ക് കാണിക്കുന്നുണ്ട്. ഗ്രാനിറ്റ് സാക്കയുടെ മികവും കൂടി ചേരുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് കരുത്തരാകുന്നു.

മറുവശത്ത് സ്പെയിനിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം അത്ര സുഖകരമായിരുന്നില്ല. ക്രോയേഷ്യക്കെതിരെ പ്രീ ക്വാര്‍ട്ടറില്‍ 3-1 ന്റെ ലീഡ് നേടിയ ശേഷം അവസാന പത്ത് മിനുറ്റില്‍ രണ്ട് ഗോളുകള്‍ വഴങ്ങി. അധിക സമയത്താണ് മുന്‍ ചാമ്പ്യന്മാര്‍ വിജയം പിടിച്ചെടുത്തത്. പന്തടക്കത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ ഗോള്‍ അടിക്കുന്നതിലെ മികവ് സ്പെയിനിന് ഇല്ലാതായിരുന്നു ആദ്യ മത്സരങ്ങളില്‍.

സ്ട്രൈക്കറായ ആല്‍വാരോ മൊറാട്ട തന്റെ മികച്ച ഫോമിലല്ല എന്നതും തിരച്ചടിയാണ്. 21 കാരനായ ഫെറാന്‍ ടോറസാണ് ഇത്തവണ സ്പെയിനിനായി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 2010 ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡ് അട്ടിമറിച്ച ഓര്‍മകള്‍ സ്പയിനിന് ഉണ്ടാകും.

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

  • സ്പെയിന്‍ – സ്വിറ്റ്സര്‍ലന്‍ഡ് (രാത്രി 9.30)
  • ബെൽജിയം ഇറ്റലി (12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Uefa euro spain vs switzerland quarter finals live streaming

Next Story
Belgium vs Italy: UEFA EURO 2020 Live Streaming: ബെൽജിയം- ഇറ്റലി ക്വാർട്ടർ പോരാട്ടം: മത്സരം എവിടെ, എപ്പോൾ കാണാം?UEFA EURO 2020, Portugal, Belgium
The moderation of comments is automated and not cleared manually by malayalam.indianexpress.com