scorecardresearch
Latest News

UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?

UEFA EURO Cup 2021 Live Streaming: 2016 യൂറോയില്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ജര്‍മനിയുടെ ഫൈനല്‍ മോഹങ്ങള്‍ തകര്‍ത്തത്

UEFA EURO, Portugal, Cristiano
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Euro 2020 Today Matches Schedule: യൂറോ കപ്പില്‍ ഇന്ന് ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍. മരണഗ്രൂപ്പിലെ കരുത്തന്മാര്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, ആതിഥേയരായ ഹംഗറി എന്നീ ടീമുകളാണ്.

ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടും. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹംഗറിയുടെ ആദ്യ മത്സരമാണിത്. കിരീടം നിലനിര്‍ത്താനായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഫൈനലിന് സമാനമായ പ്രകടനം കാഴ്ച വയ്ക്കേണ്ടി വരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും. റൊണാള്‍ഡോ എന്ന താരത്തിന്റെ നിഴലില്‍ നിന്ന് പോര്‍ച്ചുഗല്‍ മികച്ച ടീമായാണ് ഇത്തവണ ഇറങ്ങുന്നത്.

ഹംഗറിയെ എഴുതി തള്ളാനാകില്ല. പരിശീലകന്‍ മാര്‍ക്കോ റോസിയുടെ കീഴില്‍ കഴിഞ്ഞ 11 മത്സരങ്ങളായി അപരാജിത കുതിപ്പ് നടത്തുകയാണവര്‍. അവസാനത്തെ 15 കളികളില്‍ ഒന്നില്‍ മാത്രമാണ് ഗോള്‍ നേടാനാകാതെ പോയത്. എന്നാല്‍ പോര്‍ച്ചുഗലിനെ ഇതുവരെ കീഴടക്കാന്‍ ഹംഗറി നിരയ്ക്ക് ആയിട്ടില്ല.

Also Read: ഇത് ഒരൊന്നൊന്നര ഗോൾ; പാട്രിക് ഷിക്കിന്റെ ലോങ്ങ് റേഞ്ച് ഗോൾ- വീഡിയോ

ഫ്രാന്‍സ് ജര്‍മനിയെ നേരിടുമ്പോള്‍ അത് തുല്യതയുടെ പോരാട്ടം കൂടിയാകും. ആന്റോണിയോ ഗ്രീസ്മാന്‍, ലോകകപ്പ് ഹീറോ കെയിലിയന്‍ എംബാപ്പെ, ദേശിയ ടീമിലേക്ക് മടങ്ങിയെത്തിയ കരിം ബെന്‍സിമ ത്രയം തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. പോഗ്ബയും, കാന്റയും അടങ്ങുന്ന പ്രതിഭാ സമ്പന്നമായ നിരയെ മറികടക്കാന്‍ തിരിച്ചടികള്‍ ആവോളം അനുഭിച്ച ജര്‍മനിക്ക് ആവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. 2016 യൂറോയില്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ജര്‍മനിയുടെ ഫൈനല്‍ മോഹങ്ങള്‍ തകര്‍ത്തത്.

യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

പോര്‍ച്ചുഗല്‍ – ഹംഗറി (രാത്രി 9.30)
ഫ്രാന്‍സ് – ജര്‍മനി (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa euro cup 2021 portugal vs hungary live streaming live score