Latest News

Portugal vs Germany: UEFA EURO 2020 Score, Live Streaming: സെൽഫ് ഗോളിൽ അടിപതറി പോർച്ചുഗൽ; ജയം സ്വന്തമാക്കി ജർമനി

Portugal vs Germany: UEFA EURO 2020 Live Streaming: പോർച്ചുഗലിന്റെ ഓൺ ഗോളുകളാണ് ജർമനിക്ക് ലീഡ് നേടിക്കൊടുത്തത്

UEFA EURO, Portugal, Cristiano
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Portugal vs Germany: UEFA EURO 2020 Score, Live Streaming: യുവേഫ യൂറോ കപ്പിൽ ജർമനി പോർച്ചുഗൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിന് ജർമനിക്ക് വിജയം. പോർച്ചുഗലിന്റെ രണ്ട് സെൽഫ് ഗോളുകളടക്കമാണ് ജർമനി നാല് ഗോൾ നേടിയത്.

ആദ്യ പകുതി പിന്നിട്ടപ്പോൾ ജർമനി ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലീഡ് ചെയ്തത്. പോർച്ചുഗലിന്റെ ഓൺ ഗോളുകളാണ് ജർമനിക്ക് ആദ്യ പകുതിയിൽ ലീഡ് നേടിക്കൊടുത്തത്.

മത്സരത്തിന്റെ 15ാം മിനുറ്റിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യ ലീഡ് നേടിയത്. എന്നാൽ 35ാം മിനുറ്റിൽ പോർച്ചുഗലിന്റെ റൂബൻ ഡയസിന്റെ ഓൺ ഗോളിലൂടെ ജർമനി സമനില നേടി. നാല് മിനുറ്റിന് ശേഷം 39ാം മിനുറ്റിൽ പോർച്ചുഗലിന്റെ റാഫേൽ ഗ്വിറേറോയുടെ ഓൺഗോളിലൂടെ ജർമനി ഒന്നിനെതിരെ രണ്ട് ഗോൾ ലീഡ് നേടി.

രണ്ടാം പകുതിയിൽ 51ാം മിനുറ്റിൽ കായ് ഹാവെട്സിന്റെ ഗോളിൽ ജർമനി ഒന്നിനെതിരെ മൂന്ന് ഗോളായി ലീഡ് ഉയർത്തി. 60ാം മിനുറ്റിൽ റോബിൻ ഗോസെൻസിലൂടെ ജർമനി നാലാംഗോൾ നേടി. 67ാം മിനുറ്റിൽ ഡിയോഗോ ഹോട പോർച്ചുഗലിന് വേണ്ടി രണ്ടാം ഗോൾ നേടി.

ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ യൂറോ കപ്പ് ചാമ്പ്യൻ മാരായ പോർച്ചുഗൾ ഈ സീസൺ ആരംഭിച്ചത്.

ആദ്യ മത്സരത്തിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഇരട്ടഗോൾ നേടിയിരുന്നു. 87ാം മിനുറ്റിലും എക്സ്ട്രാ ടൈമിലെ രണ്ടാം മിനുറ്റിലുമായിരുന്നു റോണോയുടെ ഗോളുകൾ. ഗോൾ രഹിത സമനിലയിൽ 80 മിനുറ്റിലധികം മുന്നോട്ട് പോയ മത്സരത്തിൽ 84ാം മിനുറ്റിൽ റാഫേൽ ഗ്വിറേറോയുടെ ആദ്യ ഗോളിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടാണ് ജർമനി പോർച്ചുഗലിനെതിരെ ഇറങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് ജർമനിയെ പരാജയപ്പെടുത്തിയത്. ജർമനിയുടെ മാറ്റ് ഹമെൽസ് 20ാം മിനുറ്റിൽ നേടിയ സെൽഫ് ഗോളിലൂടെയായിരുന്നു ഫ്രാൻസിന്റെ ജയം.

Read More: UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്‌ലൻഡ്

മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഫ് ഗ്രൂപ്പിലാണ് പോർച്ചുഗലും ജർമനിയും. നിലവിൽ ഗ്രൂപ്പിൽ മൂന്ന് പോയിന്റോടെ ഒന്നാമതാണ് പോർച്ചുഗൽ. മൂന്നാമതാണ് ജർമനി.

EURO Cup Matches Today- In Indian Time- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഫ്രാൻസ്- ഹംഗറി (വൈകുന്നേരം 6.30)
പോർച്ചുഗൽ – ജർമനി (രാത്രി 9.30)
സ്പെയിൻ – പോളണ്ട് (പുലര്‍ച്ചെ 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Read More: Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Uefa euro cup 2020 portugal vs germany result score goals live streaming live score time

Next Story
ലിവര്‍പൂളിന് കനത്ത തിരിച്ചടി: ബാഴ്‌സയ്‌ക്കെതിരെ സലാഹും ഫിര്‍മിനോയും കളിക്കില്ലmo salah, roberto firmino, salah injury, firmino injury, salah head injury, liverpool vs barcelona, liv vs barca, liverpool injury, football news
The moderation of comments is automated and not cleared manually by malayalam.indianexpress.com