UEFA EURO Cup 2020 Live Streaming: യുവേഫ യൂറോയില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി മൂന്ന് ടീമുകളാണ് ഇന്ന് കളത്തില്‍. ഗ്രൂപ്പ് ഡിയില്‍ നിന്നും ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും, ഗ്രൂപ്പ് ഇയില്‍ നിന്നും സ്ലോവാക്കിയയും.
ബ്രിട്ടീഷ് പോരാട്ടത്തില്‍ സ്കോട്ട്ലന്‍ഡിനെ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്നാണ് ടീമിന്റെ ഫോം പരിഗണിക്കുമ്പോള്‍ പ്രകടമാകുന്നത്. തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയിനിന്റെ ബൂട്ടുകള്‍ ലക്ഷ്യം കാണുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും.
ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യയെ നേരിടുമ്പോള്‍ ലക്ഷ്യം പ്രീ ക്വാര്‍ട്ടര്‍ മാത്രമായിരിക്കും. സ്കോട്ട്ലന്‍ഡിനെതിരെ രണ്ട് ഗോളിന്റെ ജയമാണ് ചെക്ക് റിപ്പബ്കിക്ക് നേടിയത്. മറുവശത്ത് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യക്ക് ടൂര്‍ണമെന്റില്‍ തുടരാന്‍ വിജയം അനിവാര്യമാണ്. ലൂക്ക മോഡ്രിച്ച്, മാറ്റയോ കൊവാക്കിച്ച് എന്നിവര്‍ ചേരുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ കരുത്ത്.
യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)
സ്വീഡന്‍ – സ്ലോവാക്കിയ (വൈകുന്നേരം 6.30)
ക്രൊയേഷ്യ – ചെക്ക് റിപ്പബ്ലിക്ക് (രാത്രി 9.30)
ഇംഗ്ലണ്ട് – സ്കോട്ട്ലന്‍ഡ് (പുലര്‍ച്ചെ 12.30)
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.