scorecardresearch

UEFA EURO 2020 Live Streaming: ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബല്‍ജിയം, എതിരാളികള്‍ പോര്‍ച്ചുഗല്‍; മത്സരം എവിടെ, എങ്ങനെ കാണാം?

UEFA EURO Cup 2020 Live Streaming: പോര്‍ച്ചുഗല്‍-ബല്‍ജിയം പോരാട്ടത്തിലെ വിജയികള്‍ക്ക് ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് എതിരാളികള്‍

UEFA EURO 2020, Portugl
പോര്‍ച്ചുഗല്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പെപെയും പരിശീലനത്തിനിടെ. Photo: Seleções de Portugal

UEFA EURO 2020 Live Streaming: യൂവേഫ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാന്‍ ബല്‍ജിയം ഇന്ന് നിലവിലെ ചാമ്പ്യന്മാരെ നേരിടും. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് ബല്‍ജിയം നിര. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.

ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള തിരിച്ചു വരവ്, റഷ്യയെ മൂന്ന് ഗോളിന്
തകര്‍ത്തതെല്ലാം ടീമിന്റെ പോരാട്ട വീര്യത്തെ എടുത്തു കാണിക്കുന്നു.

ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലൂക്കാക്കു, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവരടങ്ങുന്ന പ്രതിഭാധനര്‍ ഏത് വെല്ലുവിളിയേയും നേരിടാന്‍ കെല്‍പ്പുള്ളവരാണ്. മൂന്ന് ഗോളുമായി ലൂക്കാക്കുവാണ് ടീമിന്റെ ടോപ് സ്കോറര്‍.

മറുവശത്ത് മരണ ഗ്രൂപ്പിലെ വെല്ലുവിളികള്‍ അതിജീവിച്ചാണ് പോര്‍ച്ചുഗലിന്റെ വരവ്. ആദ്യ മത്സരത്തില്‍ ഹംഗറിയെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. എന്നാല്‍ ജര്‍മനിയോടെറ്റ അപ്രതീക്ഷിത തോല്‍‍വി സാധ്യതകളുടെ നിറം മങ്ങാന്‍ കാരണമായിരുന്നു.

എന്നാല്‍ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോര്‍ച്ചുഗലിനെയായിരുന്ന ഫ്രാന്‍സിനെതിരെ കണ്ടത്. മധ്യനിര പതിവിലും ആര്‍ജവത്തോടെ കളിച്ചു. ആക്രമണത്തിന് മുന്‍തൂക്കം നല്‍കി. ലോക ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് മുന്നേറി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തന്നെയാണ് ഇത്തവണയും ടീമിന്റെ കുന്തമുന. പക്ഷെ റൊണാള്‍ഡോയ്ക്കപ്പുറം ഒരു ടീം എന്ന നിലയില്‍ പോര്‍ച്ചുഗല്‍ വളര്‍ന്നു കഴിഞ്ഞു. ബ്രൂണൊ ഫെര്‍ണാണ്ടസ്, ബെര്‍ണാഡൊ സില്‍വ, റൂബന്‍ ഡയാസ്, ദിയഗോ ജോട്ട, ജാവൊ ഫെലിക്സ് എന്നിങ്ങനെ നീളുന്നു നിര.

തുല്യ ശക്തികള്‍ തമ്മില്‍ നേരിടുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. അഞ്ച് ഗോളുകളുമായി റൊണാള്‍ഡോയാണ് ടീമിന്റെ ടോപ് സ്കോറര്‍.

പോര്‍ച്ചുഗല്‍ ഇതുവരെ

പോര്‍ച്ചുഗല്‍ 2-2 ഫ്രാന്‍സ്
പോര്‍ച്ചുഗല്‍ 2-4 ജര്‍മനി
പോര്‍ച്ചുഗല്‍ 3-0 ഹംഗറി

ബല്‍ജിയം ഇതുവരെ

ബല്‍ജിയം 3-0 റഷ്യ
ബല്‍ജിയം 2-1 ഡെന്മാര്‍ക്ക്
ബല്‍ജിയം 2-0 ഫിന്‍ലാന്‍ഡ്

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ചെക്ക് റിപ്പബ്ലിക്ക് – നെതര്‍ലന്‍ഡ്സ് (രാത്രി 9.30)
ബല്‍ജിയം – പോര്‍ച്ചുഗല്‍ (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa euro belgium to take portugal in pre quarter