Latest News

UEFA Euro 2020 Spain vs Sweden Live Streaming: മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ഇന്നിറങ്ങും; മത്സരം എവിടെ, എങ്ങനെ കാണം?

UEFA EURO Cup 2021 Live Streaming: മുന്‍ നായകനും പ്രതിരോധ നിരയിലെ കരുത്തുമായ സെര്‍ജിയോ റാമോസിന്റെ അഭാവമാണ് സ്പെയിനിന് തിരിച്ചടിയാകുക

UEFA EURO, Spain, EURO Cup
ഫൊട്ടോ: ഫെയ്സ്ബുക്ക്/ സ്പാനിഷ് സോക്കർ ടീം

UEFA Euro 2020 Today Matches Schedule: യുവേഫ യൂറോ കപ്പില്‍ ഇന്ന് കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ സ്പെയില്‍ ഇറങ്ങും. സ്വീഡനാണ് സ്പെയിനിന്റെ എതിരാളികള്‍. നേര്‍ക്കുനേരുള്ള അവസാന രണ്ട് മത്സരങ്ങളിലും സ്പെയിനെ മറികടക്കാന്‍ സ്വീഡനായില്ല. മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ സ്പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. അടുത്ത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളയ്ക്കാന്‍ സ്വീഡനായിരുന്നു.

മുന്‍ നായകനും പ്രതിരോധ നിരയിലെ കരുത്തുമായ സെര്‍ജിയോ റാമോസിന്റെ അഭാവമാണ് സ്പെയിനിന് തിരിച്ചടിയാകുക. സ്വയം ബലിയാടായും ടീമിനെ രക്ഷിക്കുന്ന താരമാണ് റാമോസ്. മുന്‍നിരയില്‍ ആല്‍വാരോ മൊറാട്ടയും, മധ്യനിരയില്‍ പെഡ്രിയുമായിരിക്കും നിര്‍ണായകമാകുക.

Also Read: സ്റ്റെർലിങ്ങിന്റെ ഗോളിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

മറുവശത്ത് സ്വീഡന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സ്ലാട്ടന്‍ ഇബ്രഹമോവിച്ച് പരുക്ക് മൂലം കളിക്കുന്നില്ല. ലാ ലിഗയില്‍ 17 ഗോളുമായി തിളങ്ങിയ അലക്സാണ്ടര്‍ ഇസാക്കിന് ദേശിയ തലത്തില്‍ സുവര്‍ണാവസരം ഒരുങ്ങിയിരിക്കുകയാണ്.

മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ പോളണ്ട് സ്ലോവാക്കിയയെ നേരിടും. ലെവന്‍ഡോസ്കിയെ തടയുക ആയിരിക്കും സ്ലോവാക്കിയന്‍ പ്രതിരോധ നിരയുടെ പ്രധാന വെല്ലുവിളി. ഒരു തെറ്റുകളും വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പോളണ്ടിന്റെ മുഖ്യ പരിശീലകന്‍ പൗളൊ സൗസ വ്യക്തമാക്കിയിരിക്കുന്നത്.

യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

സ്കോട്ട്ലന്‍ഡ് – ചെക്ക് റിപബ്ലിക്ക് (വൈകുന്നേരം 6.30)
പോളണ്ട് – സ്ലോവാക്കിയ (രാത്രി 9.30)
സ്പെയിന്‍ – സ്വീഡന്‍ (പുലര്‍ച്ചെ 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 spain vs sweden live streaming

Next Story
Copa America 2021: കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയംCopa America, Brazil, Neymar
The moderation of comments is automated and not cleared manually by malayalam.indianexpress.com