scorecardresearch
Latest News

UEFA EURO 2020: മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്

സമനിലയോടെ രണ്ട് പോയിന്റുമായി സ്പെയിന്‍ ഗ്രുപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ്

UEFA EURO, Spain vs Poland
Photo: Facebook/UEFA EURO 2020

സെവിയ്യ: യുവേഫ യൂറോ കപ്പില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിന് തുടര്‍ച്ചയായ രണ്ടാം സമനില. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ പോളണ്ടാണ് സ്പെയിനിനെ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനിനായി റോബര്‍ ലെവന്‍ഡോസ്കിയും, സ്പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ലക്ഷ്യം കണ്ടത്.

ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ സമനില വഴങ്ങിയ സ്പെയിന് വിജയം അനിവാര്യമായിരുന്നു പോളണ്ടിനെതിരെ. വീണ്ടും കളത്തില്‍ പന്തു കൊണ്ട് ആധിപത്യം സ്ഥാപിക്കാനായെങ്കിലും ജയം മാത്രം അകന്നു നിന്നു. 77 ശതമാനം പന്തടക്കമാണ് സ്പെയിന് കളിയിലുണ്ടായിരുന്നത്. 12 ഷോട്ടുകളും ഉതിര്‍ത്തു.

25-ാം മിനുറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. മനോഹരമായ പാസിങ് ഗെയിമിന്റെ ഫലമായിരുന്നു ഗോള്‍. മൊറേനയുടെ ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മൊറാട്ട കാലു വച്ചു. അനായാസം പന്ത് വലയിലേക്ക്. യൂറോയിലെ സ്പെയിനിന്റെ ഗോള്‍ ദാരിദ്ര്യം അവസാനിച്ച നിമിഷം.

54-ാം മിനുറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയിലൂടെ പോളണ്ട് ഒപ്പമെത്തി. വലതു വിങ്ങില്‍ നിന്ന് ജോസ്വിയാക്കിന്റെ അളന്നു മുറിച്ചുള്ള ക്രോസ്. ലെവന്‍ഡോസ്കിയുടെ ഹെഡര്‍ ഗോള്‍വലയുടെ ഇടത് മൂലയിലേക്ക് പതിച്ചു.

എന്നാല്‍, മുന്നിലെത്താന്‍ മൂന്ന് നിമിഷങ്ങള്‍ക്ക് ശേഷം സ്പെയിന് അവസരം ലഭിച്ചു. മൊറേനയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത മൊറേനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിലിടിച്ചകന്നു. സമനിലയോടെ രണ്ട് പോയിന്റുമായി സ്പെയിന്‍ ഗ്രുപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ്.

Also Read: Portugal vs Germany: UEFA EURO 2020 Score, Live Streaming: സെൽഫ് ഗോളിൽ അടിപതറി പോർച്ചുഗൽ; ജയം സ്വന്തമാക്കി ജർമനി

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa euro 2020 spain vs poland match result

Best of Express