യൂറോകപ്പിൽ ക്രൊയേഷ്യക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ജയം നേടി സ്പെയിൻ. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് സ്പെയിൻ ക്രൊയേഷ്യയെ തോൽപിച്ചത്. ഇതോടെ സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടി. ക്രൊയേഷ്യ പുറത്തായി.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 90 മിനുറ്റും ഇഞ്ചുറി ടൈമും അവസാനിച്ചപ്പോൾ ഇരു ടീമുകളും മൂന്ന് വീതം ഗോൾ നേടി സമനിലയിലെത്തിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയത്. എക്സ്ട്രാടൈമിൽ രണ്ട് ഗോൾ നേടിയ സ്പെയിൻ മത്സരം മൂന്നിനെതിരെ അഞ്ച് ഗോൾ നേടി സ്വന്തമാക്കുകയായിരുന്നു.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 90 മിനുറ്റും ഇഞ്ചുറി ടൈമും അവസാനിച്ചപ്പോൾ ഇരു ടീമുകളും മൂന്ന് വീതം ഗോൾ നേടി സമനിലയിലെത്തിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയത്. എക്സ്ട്രാടൈമിൽ രണ്ട് ഗോൾ നേടിയ സ്പെയിൻ മത്സരം മൂന്നിനെതിരെ അഞ്ച് ഗോൾ നേടി സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ 20ാം മിനുറ്റിൽ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ പിഴവിലൂടെ ക്രൊയേഷ്യയാണ് ആദ്യ ലീഡ് നേടിയത്. സ്പാനിഷ് മിഡ്ഫീൽഡർ പെദ്രിയുടെ ഓൺ ഗോൾ ക്രൊയേഷ്യക്ക് ആദ്യ ലീഡ് നേടിക്കൊടുക്കുകയായിരുന്നു. 38ാം മിനുറ്റിൽ സ്പെയ്നിന് വേണ്ടി പാബ്ലോ സരബിയ സമനില ഗോൾ നേടി മത്സരത്തെ 1-1 എന്ന നിലയിൽ ആദ്യ പകുതി പൂർത്തിയായി.
രണ്ടാം പകുതിയിൽ 57ാം മിനുറ്റിൽ സീസർ അസ്പില്യോറ്റയുടെ ഗോളിലൂടെ സ്പെയിൻ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടി. 76ാം മിനുറ്റിൽ ഫെറാൻ ടോറസിന്റെ ഗോളിലൂടെ സ്പെയിൻ ലീഡ് ഉയർത്തി.
ഒന്നിനെതിരെ മൂന്ന് ഗോളിന് സ്പെയിൻ മുന്നിട്ട് നിന്ന മത്സരത്തിൽ 85ാം മിനുറ്റിൽ മിസ്ലാവ് ഒർസ്ലിക് ക്രോയേഷ്യയുടെ രണ്ടാം ഗോൾ നേടി. 2-3ന് 90 മിനുറ്റ് പൂർത്തിയാക്കിയ മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിൽ മരിയോ പാസ്ലിക് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ നേടിയതോടെ മത്സരം സമനിലയിലെത്തുകയായിരുന്നു.
എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ 100ാം മിനുറ്റിൽ ആൽവറോ മൊറാറ്റ സ്പെയിനിന്റെ നാലാം ഗോൾ നേടി. മൂന്ന് മിനുറ്റിനുള്ളിൽ 103ാം മിനുറ്റിൽ മൈക്കെൽ ഒയാർസ്ബാൽ സ്പെയിന്റെ അഞ്ചാം ഗോളും നേടി.
ഗ്രൂപ്പ് ഘട്ടം ദുര്‍ഘടമായിരുന്നു ക്രൊയേഷ്യക്ക്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഒരു ഗോളിന്റെ തോല്‍വി. രണ്ടാം മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനോട് അപ്രതീക്ഷിത സമനിലയും വഴങ്ങി.
നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ നേടിയ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് ക്രൊയേഷ്യയെ പ്രീ ക്വാര്‍ട്ടറില്‍ എത്തിച്ചത്. ഗോള്‍ കണ്ടെത്തുന്നതില്‍ മുന്നേറ്റനിര പരാജയപ്പെട്ടതാണ് ടൂര്‍ണമെന്റില്‍ ക്രൊയേഷ്യക്ക് തിരിച്ചടിയായത്.
സ്പെയിനിനും സമാന സാഹചര്യമായിരുന്നു. പന്തടക്കത്തില്‍ റെക്കോര്‍ഡിട്ടപ്പോള്‍ ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഗോളടിക്കാന്‍ മറന്നു. പിന്നീട് പോളണ്ടിനോടും സമനില. എന്നാല്‍ മൂന്നാം മത്സരത്തില്‍ സ്ലോവാക്കിയയെ അഞ്ച് ഗോളിന് തകര്‍ത്താണ് സ്പെയിന് ടൂര്ണമെന്റിലേക്ക് തിരിച്ചെത്തിയത്.
Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)
ക്രൊയേഷ്യ – സ്പെയിന് (രാത്രി 9.30)
ഫ്രാന്‍സ് – സ്വിറ്റ്സര്‍ലന്‍ഡ് (രാത്രി 12.30)
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.
Also Read: UEFA EURO 2020: ഹസാര്‍ഡിന്റെ ഷോട്ടില്‍ പറങ്കിപ്പട വീണു; ബല്‍ജിയം ക്വാര്‍ട്ടറില്‍