scorecardresearch
Latest News

Italy vs Spain UEFA EURO 2020 Semi-Finals Live Streaming: യൂറോ സെമിയിൽ ഇറ്റലിയും സ്‌പെയിനും നേർക്കുനേർ

Italy vs Spain UEFA EURO 2020 Semi-Finals Live Streaming: When and where to watch match live?-യൂറോ 2020 ഫൈനലിൽ ഇടം കണ്ടെത്താനായി സെമിയിൽ ഇറ്റലിയും സ്‌പെയിനും നേർക്കുനേർ

euro, euro 2020, euro 2020 live streaming, euro 2021 live streaming, euro live stream, euro live streaming, euro Semi final, euro Semi final live streaming, euro Semi final match, euro Semi final 2021, uefa euro Semi final, Italy vs Spain, Italy vs Spain euro 2021, Italy vs Spain live score, Italy vs Spain live streaming, Italy vs Spain Semifinals, Italy vs Spain euro 2020, euro cup 2021, euro cup 2021, യൂറോ, യൂറോ സെമി, യൂറോകപ്പ്, യൂറോ കപ്പ്, യൂറോകപ്പ് സെമി, യൂറോ കപ്പ് സെമി, ഇറ്റലി സ്പെയിൻ, ഇറ്റലി-സ്പെയിൻ, ie malayalam

Italy vs Spain UEFA EURO 2020 Semi-Finals Live Streaming: യൂറോ 2020 സെമിയിലെ ആദ്യ മത്സരത്തിൽ ഇന്ന് രാത്രി ശക്തർ ഏറ്റമുട്ടുന്നു. യൂറോ 2020 ഫൈനലിൽ ഇടം കണ്ടെത്താനായി സെമിയിൽ ഇറ്റലിയും സ്‌പെയിനും നേർക്കുനേർ എത്തുന്നു. ഇംഗ്ലണ്ട് – ഡെൻമാർക്ക് മത്സരത്തിലെ ജേതാക്കളെയാണ് ഇന്നത്തെ സെമിയിൽ വിജയിക്കുന്നവർ ഫൈനലിൽ നേരിടേണ്ടത്.

ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമെന്ന് തന്നെ ഇറ്റലിയെ വിശേഷിപ്പിക്കാം. തുർക്കിയെയും സ്വിറ്റ്സർലൻഡിനെയും എതിരില്ലാത്ത മൂന്ന് ഗോളിനും വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനും തോൽപിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ഇറ്റലി ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. റൗണ്ട് ഓഫ് 16ൽ ഓസ്ട്രിയയെ ക്വാർട്ടറിൽ ബെൽജിയത്തിനെയും ഒന്നിനെതിരെ റണ്ട് ഗോളിനും ഇറ്റലി തോൽപിച്ചു.

Read More: Copa America 2021: മെസി തുണയ്ക്കണം; സ്വപ്ന ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന

ജയം മാത്രം നേടിയാണ് ഇറ്റലി ടൂർണമെന്റിൽ മുന്നോട്ട് പോയതെങ്കിൽ സ്പെയിനിന് രണ്ട് തവണ സമനില വഴങ്ങേണ്ടി വന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സ്വീഡനോട് ഗോൾ രഹിത സമനിലയും രണ്ടാം മത്സരത്തിൽ പോളണ്ടിനോട് 1-1ന് സമനിലയും വഴങ്ങിയ സ്പെനിൽ മൂന്നാം മത്സരത്തിൽ സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു.

പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ അഞ്ചിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ സ്പെയിൻ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഷൂട്ടൗട്ടിലും പരാജയപ്പെടുത്തി. ക്വാർട്ടറിൽ 1-1ന് സമനിലയിലവസാനിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നിന് സ്പെയിൻ വിജയം കണ്ടെത്തി.

What are the timings of Italy vs Spain Euro 2020 semi-final match?– മത്സര സമയം

ഇന്ത്യൻ സമയം ചൊവ്വാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30നാണ് മത്സരം ആരംഭിക്കുന്നത്.

Where is Italy vs Spain Euro 2020 semi-final match?– മത്സരം നടക്കുന്നത് എവിടെയാണ്?

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്താണ് ഇറ്റലി-സ്പെയിൻ സെമി ഫൈനൽ മത്സരം നടക്കുന്നത്.

Which TV channel will broadcast Italy vs Spain Euro 2020 semi-final match?– യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം ഏത് ചാനലിൽ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ 3 ചാനലിൽ കാണാം.

Where can you live stream Italy vs Spain Euro 2020 semi-final match?– യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa euro 2020 semi finals italy vs spain live streaming shedule time