Latest News

UEFA Euro 2020 Live Streaming: ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?

UEFA EURO Cup 2020 Live Streaming: ഇന്നത്തെ മത്സരങ്ങളോടെ യുവേഫ യൂറോയിലെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും

UEFA EURO, Portugal
Photo: Facebook/Seleções de Portugal

UEFA Euro 2020 Live Streaming: യൂറോ കപ്പില്‍ ഇന്ന് രണ്ടിലൊന്ന് അറിയാം. ഗ്രൂപ്പ് എഫ് എന്ന മരണക്കിണറില്‍ നിന്ന് ആരോക്കെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുമെന്ന ചോദ്യത്തിന് നാളെ നേരം പുലരുമ്പോള്‍ ഉത്തരം ലഭിക്കും.

നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് എതിരാളികള്‍ ലോക ജേതാക്കളായ ഫ്രാന്‍സാണ്. പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മൂന്നാമതും, ഫ്രാന്‍സ് ഒന്നാമതും. ഒരു സമനില പോലും ഫ്രഞ്ച് പടയെ അടുത്ത കടമ്പയിലേക്ക് എത്തിക്കും. പക്ഷെ പറങ്കികള്‍ക്ക് ജയം അനിവാര്യം.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തന്നെയാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. ഇതുവരെ മൂന്ന് ഗോളും ഒരു അസിസ്റ്റുമായി റൊണാള്‍ഡൊ കളം നിറഞ്ഞു കഴിഞ്ഞ. പക്ഷെ പൊര്‍ച്ചുഗല്‍ നായകന്റെ ചിറകിനപ്പുറത്തേക്ക് വളര്‍ന്ന ടീമാണ് ഇത്തവണ.

ബ്രൂണൊ ഫെര്‍ണാണ്ടസും, ബെര്‍ണാ‍‍ഡൊ സില്‍വിയും, റൂബന്‍ ഡയാസ്, പെപെ, റെനെറ്റോ സാഞ്ചസ് തുടങ്ങി പ്രതിഭകളുടെ നിരതന്നെയുണ്ട്. ആന്ദ്രെ സില്‍വ, ഡിയഗോ ജോട്ട, ജാവോ ഫെലിക്സെന്നിങ്ങനെ യുവതാരങ്ങളാലും സമ്പന്നം. ഫ്രാന്‍സിനെ നേരിടുമ്പോള്‍ പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റസ് കളത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ഉറപ്പാണ്.

മറുവശത്ത് ഫ്രാന്‍സ് നിരക്ക് നിലവാരത്തിനൊത്ത പ്രകടനം പുലര്‍ത്താനായിട്ടില്ല. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് ജയിച്ചത് സെല്‍ഫ് ഗോളിന്റെ സഹായത്താല്‍. രണ്ടാം മത്സരത്തില്‍ ഹംഗറിയോട് സമനിലയും വഴങ്ങി. കളത്തില്‍ ആധിപത്യം പുനസ്ഥാപിക്കാനാരിക്കും ഫ്രാന്‍സ് ഇറങ്ങുക.

കെയിലിയന്‍ എംബാപെ, കരിം ബെന്‍സിമ, അന്റോണിയോ ഗ്രീസ്മാന്‍ സഖ്യം ഫോമിലാണെങ്കിലും ഗോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നില്ല. കാന്റെയും, പോഗ്ബയും ചേരുന്ന മധ്യനിരയും ഫ്രാന്‍സിന്റെ ശക്തിയാണ്.

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഗ്രൂപ്പ് ഇ

സ്വീഡന്‍ – പോളണ്ട് (രാത്രി 9.30)
സ്ലോവാക്കിയ – സ്പെയിന്‍ (രാത്രി 9.30)

ഗ്രൂപ്പ് എഫ്

പോര്‍ച്ചുഗല്‍ – ഫ്രാന്‍സ് (രാത്രി 12.30)
ജര്‍മനി – ഹംഗറി (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Also Read: UEFA EURO 2020: സ്‌കോട്‌ലൻഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 portugal to face france in decider

Next Story
UEFA EURO 2020: സ്‌കോട്‌ലൻഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയംUEFA EURO, Luca Modric,
The moderation of comments is automated and not cleared manually by malayalam.indianexpress.com