Latest News

UEFA EURO 2020: ഷൂട്ടൗട്ടിൽ സ്പെയിൻ വീണു; ഇറ്റലി ഫൈനലിൽ

ഇംഗ്ലണ്ട് – ഡെന്മാര്‍ക്ക് മത്സരത്തിലെ വിജയിയെ ആയിരിക്കും ഇറ്റലി ഫൈനലില്‍ നേരിടുക.

UEFA EURO, Italy
Photo: Facebook/ UEFA EURO 2020

UEFA EURO 2020: മുന്‍ ചാമ്പ്യന്മാരായ സ്പെയിനെ പരാജയപ്പെടുത്തി ഇറ്റലി യുവേഫ യൂറോ കപ്പ് ഫൈനലില്‍. പെനാലിറ്റി ഷൂട്ടൗട്ടിലാണ് അസൂറിപ്പട ജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇറ്റലിക്കായി ഫെഡറിക്കൊ ചീസേയും, സ്പെയിനായി ആല്‍വാരോ മൊറാട്ടയുമാണ് സ്കോര്‍ ചെയ്തത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനിറ്റില്‍ ഇറ്റലിയാണ് മുന്നിലെത്തിയത്. ഇമ്മോബിലിന്റെ പാസില്‍ നിന്നാണ് ചീസെയുടെ ഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ശേഷിക്കെയാണ് സ്പെയിനിന്റെ തിരിച്ചു വരവ്. ഗോളിന് പിന്നില്‍ ഓല്‍മോ. മൊറാട്ടയ്ക്ക് ലക്ഷ്യം തെറ്റിയില്ല.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക്. ഇറ്റലി താരങ്ങള്‍ തൊട്ടതെല്ലാം പൊന്നായപ്പോള്‍ ഓല്‍മോയ്ക്കും, മൊറാട്ടയ്ക്കും പിഴച്ചു. തോല്‍വിയറിയാതെ അസൂറികള്‍ ഫൈനലില്‍.

ഇംഗ്ലണ്ട് – ഡെന്മാര്‍ക്ക് മത്സരത്തിലെ വിജയിയെ ആയിരിക്കും ഇറ്റലി ഫൈനലില്‍ നേരിടുക.

Also Read: Copa America 2021: നെയ്മർ വഴിയൊരുക്കി; കാനറികൾ ഫൈനലിൽ

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 italy beat spain enter finals

Next Story
Italy vs Spain UEFA EURO 2020 Semi-Finals Live Streaming: യൂറോ സെമിയിൽ ഇറ്റലിയും സ്‌പെയിനും നേർക്കുനേർeuro, euro 2020, euro 2020 live streaming, euro 2021 live streaming, euro live stream, euro live streaming, euro Semi final, euro Semi final live streaming, euro Semi final match, euro Semi final 2021, uefa euro Semi final, Italy vs Spain, Italy vs Spain euro 2021, Italy vs Spain live score, Italy vs Spain live streaming, Italy vs Spain Semifinals, Italy vs Spain euro 2020, euro cup 2021, euro cup 2021, യൂറോ, യൂറോ സെമി, യൂറോകപ്പ്, യൂറോ കപ്പ്, യൂറോകപ്പ് സെമി, യൂറോ കപ്പ് സെമി, ഇറ്റലി സ്പെയിൻ, ഇറ്റലി-സ്പെയിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com