scorecardresearch

UEFA Euro 2020 Live Streaming: ജീവന്‍ മരണപോരാട്ടത്തിന് ക്രൊയേഷ്യ; മത്സരം എവിടെ, എങ്ങനെ കാണാം?

UEFA EURO Cup 2020 Live Streaming: മികച്ച പ്രതിരോധം തീര്‍ക്കുന്ന സ്കോട്ട്ലന്‍ഡിനെ നേരിടുക ക്രൊയേഷ്യക്ക് എളുപ്പമാകില്ല

UEFA EURO 2020, Luka Modrić
Photo: Facebook/ Luka Modrić

UEFA Euro 2020 Live Streaming: യൂറോ കപ്പില്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള എന്തെങ്കിലും നല്‍കി മടങ്ങുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും സ്കോട്ട്ലന്‍ഡ് ഇന്ന് ക്രൊയേഷ്യയെ നേരിടാന്‍ ഇറങ്ങുക. ഗ്രൂപ്പ് ഡിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അപ്രതീക്ഷിത സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.

പക്ഷെ സമനിലകൊണ്ട് സ്കോട്ട്ലന്‍ഡിന് കാര്യമായ നേട്ടങ്ങളുണ്ടായില്ല. ആദ്യ മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനോട് അടിയറവ് പറഞ്ഞത് അടുത്ത റൗണ്ടിലേക്കുള്ള പാത കഠിനമാക്കി. സമാനമാണ് ക്രൊയേഷ്യയുടെ സാഹചര്യവും.

ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യക്കും യൂറോയില്‍ ഇതുവരെ ജയം നേടാനായിട്ടില്ല. സ്കോട്ട്ലന്‍ഡിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ടീമിന് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കു.

രണ്ട് ടീമുകള്‍ക്കും പ്രതികൂലമായി നില്‍ക്കുന്നത് സ്കോറിങ്ങിലെ പിഴവുകളാണ്. മികച്ച പ്രതിരോധം തീര്‍ക്കുന്ന സ്കോട്ട്ലന്‍ഡിനെ നേരിടുക ക്രൊയേഷ്യക്ക് എളുപ്പമാകില്ല.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ചെക്ക് റിപബ്ലിക്കിനെ നേരിടും. ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമാണുള്ളത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യമുണ്ടാകും രണ്ട് കൂട്ടര്‍ക്കും.

സൂപ്പര്‍ താരം ഹാരി കെയിനിന്റെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ട് നേരിടുന്ന തിരിച്ചടി. കെയിന്‍ ലക്ഷ്യം കണ്ടാല്‍ ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് നിര നിലവാരത്തിന് ഒത്തുയരും.

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ക്രൊയേഷ്യ – സ്കോട്ട്ലന്‍ഡ് (രാത്രി 12.30)
ഇംഗ്ലണ്ട് – ചെക്ക് റിപബ്ലിക്ക് (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Also Read: UEFA EURO 2020: മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Uefa euro 2020 croatia vs scotland live score