Manchester City vs Real Madrid, UEFA Champions League Semi-final Live Streaming: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. റയലിനെ നേരിടുമ്പോള്‍ കളിയുടെ തലം ഉയര്‍ത്തേണ്ടതുണ്ടെന്നും പാരമ്പര്യത്തിനല്ല പ്രധാന്യമെന്നും സിറ്റിയുടെ പരിശീലകന് പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.
Read More: ചാമ്പ്യൻസ് ലീഗ്: ത്രില്ലർ പോരാട്ടത്തിൽ റയലിനെ വീഴ്ത്തി സിറ്റി
ചെല്‍സിയെ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് റയല്‍ സെമിയിലേക്ക് എത്തിയത്. ആദ്യ പാദത്തില്‍ കരിം ബെന്‍സിമയുടെ ഹാട്രിക് മികവില്‍ 3-0 ന് വിജയിച്ചിരുന്നെങ്കിലും, രണ്ടാം പാദത്തില്‍ ചെല്‍സി തിരിച്ചുവരവ് നടത്തി. 3-0 ന് രണ്ടാം പാദത്തില്‍ പിന്നില്‍ നിന്ന ശേഷം രണ്ടു ഗോളുകള്‍ക്കൂടി നേടിയായിരുന്നു റയലിന്റെ വിജയം.
മറുവശത്ത് അത്ലറ്റിക്കൊ മാഡ്രിഡിനെ മറികടന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി അവസാന നാലിലേക്ക് എത്തിയത്. ആദ്യ പാദത്തില്‍ കെവിന് ഡി ബ്രൂയിന് നേടിയ ഗോളിലായിരുന്നു സിറ്റി വിജയിച്ചത്. രണ്ടാം പാദം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ സിറ്റി സെമിയിലേക്ക് കടന്നു. റയല്‍-സിറ്റി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് സംബന്ധിച്ച് വിവരങ്ങള്‍ വായിക്കാം.
What time does the Champions League semi-final match between Manchester City and Real Madrid begin? റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരസമയം?
റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ ഇന്ന് അര്‍ധരാത്രി 12.30 നാണ്.
Where is the Champions League semi-final match between Manchester City and Real Madrid going to be held? റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ എവിടെ വച്ചാണ്?
മഞ്ചാസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
Which TV channels are going to broadcast the Champions League semi-final match between Manchester City and Real Madrid? റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ ചാനലില്‍ കാണാവുന്നതാണ്.
How do I watch live streaming of the Champions League semi-final match between Manchester City and Real Madrid? റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് സോണി ലിവില്‍ കാണാവുന്നതാണ്.
Also Read: സന്തോഷ് ട്രോഫി: സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും