ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയെന്ന് നിസംശയം പറയാന്‍ സാധിക്കും. അതിന്റെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടങ്ങളും മറ്റ് കിരീടങ്ങളും.
കഴിഞ്ഞ വര്‍ഷം തനിക്ക് കിട്ടാക്കനിയായിരുന്നു ലോകകിരീടത്തിലും മെസി മുത്തമിട്ടു. തന്റെ കാലുകളുടെ ശക്തി കൊണ്ടായിരുന്നില്ല മെസി എതിരാളികളെ മറികടന്ന് പന്ത് ഗോള്‍ വലയിലെത്തിച്ചിരുന്നത്. ശാരീരിക ക്ഷമതകൊണ്ടും തന്നേക്കാള്‍ മുതിര്‍ന്നവരുടെ ഒപ്പം ഓര്‍മ്മ വച്ച കാലം മുതല്‍ കളിച്ചു നേടിയ പാഠവം കൊണ്ടായിരുന്നു.
പ്രതിരോധനിരയില്‍ എത്ര വമ്പന്മാരാണെങ്കിലും അനായാസം പന്തുമായി മുന്നേറുന്ന മെസി ഏതൊരു ഫുട്ബോള്‍ ആരാധകന്റെയും മനം കവരും. മെസി മാജിക് എന്നാണ് ആരാധകര്‍ താരത്തിന്റെ മികവിനെ വിശേഷിപ്പിക്കുന്നത്.
പ്രതിരോധ താരങ്ങളെ സാവധാനം ഒഴുകുന്ന പുഴപോലെ മറികടന്ന് കുതിക്കുന്ന മെസിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധാകേന്ദ്രം. ലിയൊ മെസി ദി ബെസ്റ്റ് ഡ്രിബ്ലര്‍ ഓഫ് ഓള്‍ ടൈം എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. @FutbolJan10 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ മെസി തന്റെ ഫോം തുടരുന്നതായാണ് ഫ്രഞ്ച് ലീഗില്‍ കാണുന്നത്. തന്നെ പൂട്ടാനെത്തിയ എയ്ഞ്ചേഴ്സ് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി പന്തുകൊണ്ട് കുതിക്കുന്ന മെസിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.