scorecardresearch
Latest News

‘കോഹ്‌ലി ശാപം’; തോറ്റത് ഹാരി കെയ്ന്‍ ആണെങ്കിലും ട്രോളുകള്‍ വിരാടിനുള്ളതാണ്

#KohliCurse എന്ന ഹാഷ് ടാഗ് ട്രെന്റിങ്ങായിരിക്കുകയാണ്.

‘കോഹ്‌ലി ശാപം’; തോറ്റത് ഹാരി കെയ്ന്‍ ആണെങ്കിലും ട്രോളുകള്‍ വിരാടിനുള്ളതാണ്

ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനൈ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ആറാം വട്ടവും മുത്തമിട്ടത്. ഇതോടെ ചരിത്ര നേട്ടം സ്വപ്‌നം കണ്ടിറങ്ങിയ സ്പര്‍സിന്റെ സൂപ്പര്‍ താരം ഹാരി കെയ്‌ന് നിരാശയോടെ മടങ്ങേണ്ടി വന്നു. ഹാരി കെയ്‌നും സംഘവും തോറ്റെങ്കിലും സോഷ്യല്‍ മീഡിയ പഴി ചാരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയേയാണ്. ഹോട്ട്‌സ്പറിന്റെ തോല്‍വിയ്ക്ക് കാരണം കോഹ്ലി ശാപമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പരസ്പരം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് വിരാടും ഹാരി കെയ്‌നും. ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയതിന് പിന്നാലെ വിരാട് ഹാരിയെ കണ്ടിരുന്നു. രണ്ടു പേരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പരസ്പരം ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ വിരാടിന് വിനയായിരിക്കുകയാണ്.

മികച്ച ടീമുണ്ടായിട്ടും ഒരു തവണ പോലും ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത താരമാണ് വിരാട്. താരത്തെ വിടാതെ പിന്തുടരുന്ന ഈ ശാപം ഹാരി കെയ്‌നിലേക്കും പകരുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ #KohliCurse എന്ന ഹാഷ് ടാഗ് ട്രെന്റിങ്ങായിരിക്കുകയാണ്.

ടോട്ടനം ഹോട്ട്സപറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഏറെ നാ​ട​കീ​യ​ത നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ടാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നേ​യെ​ടു​ത്ത കി​ക്ക് ടോ​ട്ട​ന​ത്തി​ന്‍റെ സി​സോ​ക്കോ​യു​ടെ കൈ​യി​ൽ ത​ട്ടി. ഇ​തോ​ടെ റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. വാ​റി​ലും വി​ധി ലി​വ​ർ​പൂ​ളി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. പെ​നാ​ൽ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ മു​ഹ​മ്മ​ദ് സ​ല​യ്ക്ക് ല​ക്ഷ്യം പി​ഴ​ച്ചി​ല്ല. ഇ​തോ​ടെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ലി​വ​ർ​പൂ​ളി​ന്‍റെ ആ​ദ്യ ഗോ​ൾ വീ​ണു.

തുടക്കത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അടിയെ തുടർന്ന് ഉണർന്ന് കളിച്ച ടോട്ടനം, നിരവധി തവണയാണ് ലിവർപൂൾ ഗോൾ മുഖത്തേക്ക് ഇരച്ച് കയറിയത്. എന്നാൽ ഗോൾ പോസ്റ്റിന് കീഴിലെ അലിസണിന്റെ മിന്നും പ്രകടനം ലിവർപൂളിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.

എഴുപത്തൊമ്പ‌താം മിനുട്ടില്‍ ലുക്കാസ് മൌറ‌യും സോണും മാറി മാറി ഗോള്‍ മുഖ‌ത്തേക്ക് നിറ‌യൊഴിച്ചെങ്കിലും അലിസ‌ണെ മറികടന്ന് ലക്ഷ്യം കാണാൻ ടോട്ടനത്തിനായില്ല. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​മാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ ര​ണ്ടാം ഗോ​ൾ പി​റ​ന്ന​ത്. ഡി​വോ​ക്ക് ഒ​റി​ഗി​യാ​ണ് ടോ​ട്ട​ന​ത്തി​ന്‍റെ പോ​സ്റ്റി​ലേ​ക്ക് 87-ാം മി​നി​റ്റി​ൽ നി​റ​യൊ​ഴി​ച്ച​ത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Socila media trolls virat kohli for hari kanes champions league loss