2022-23 സീസണിലെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ഇത്തവണത്തെ ഫൈനല്‍ റൗണ്ടുകള്‍ നടക്കുന്നത് സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും ഒരു മാസം മുന്‍പ് ഏറ്റുമുട്ടിയ ദി കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ്. രണ്ട് സെമി ഫൈനലുകളും മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും മൈതാനം ആതിഥേയത്വം വഹിക്കും.
സര്‍വീസസ്, പഞ്ചാബ് തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ ഇതിനോടകം തന്നെ റിയാദിലെത്തിക്കഴിഞ്ഞു. ഇരുടീമുകളിലേയും പല താരങ്ങളും ആദ്യമായാണ് ഇന്ത്യക്ക് പുറത്തൊരു മൈതാനത്തില്‍ പന്ത് തട്ടുന്നത്. കളിക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുക എന്ന ലക്ഷ്യമാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നീക്കത്തിന് പിന്നില്‍.
ചെന്നൈ സിറ്റി എഫ് സി 2018-19 സീസണിലെ ഐ ലീഗ് സ്വന്തമാക്കുമ്പോള്‍ കാര്‍ത്തിക് ഗോവിന്ദ് സ്വാമി എന്ന താരം ടീമിന്റെ ഭാഗമായിരുന്നു. കിരീടം നേട്ടം തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വാതില്‍ തുറക്കമെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ പ്രതീക്ഷ. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 28-ാം വയസില്‍ കര്‍ണാടക സംസ്ഥാന ലീഗിലെ ബംഗളൂരു ആസ്ഥാനമായുള്ള സ്പോര്‍ട്ടിങ് ക്ലബ്ബിനായാണ് കാര്‍ത്തിക് ബൂട്ടുകെട്ടുന്നത്.
“ഐ ലീഗ്, ഐഎസ്എല്‍ പോലുള്ള ലീഗിലേക്ക് എത്താന്‍ അവസരമൊരുങ്ങും എന്നതാണ് സന്തോഷ് ട്രോഫിയും പ്രാധാന്യം. മറ്റൊരു കാര്യം ജോലി നേടുക എന്നതാണ്, സന്തോഷ് ട്രോഫിയിലൂടെ അത് സാധ്യമായേക്കും,” കാര്‍ത്തിക് പറഞ്ഞു.
സ്റ്റേറ്റ് ഫുട്ബോളിന്റെ വീഴ്ച
സന്തോഷ് ട്രോഫി ക്ലബ്ബ് അടിസ്ഥാനമായുള്ള ലീഗുകള്‍ക്ക് ഭീഷണിയാണെന്ന് പറയുന്നതില്‍ കാര്യമില്ല. പണം കൊടുത്ത് താരങ്ങളെ വാങ്ങിയ ക്ലബ്ബുകള്‍ അവര്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കുന്നതും അതിലൂടെ പരുക്കേല്‍ക്കുന്നതും കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. ലീഗ് ഫുട്ബോളിന്റെ വരവ് സന്തോഷ് ട്രോഫിയുടെ പ്രാധാന്യം കുറച്ചിട്ടുണ്ട്.
എന്നാല്‍ റിയാദില്‍ വച്ച് നടക്കുമ്പോള്‍ ടൂര്‍ണമെന്റിന് ലഭിക്കുന്ന പ്രാധാന്യം വര്‍ധിക്കുമെന്നാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രതീക്ഷിക്കുന്നത്. ഇത് സംസ്ഥാനങ്ങള്‍ക്ക് മികച്ച താരങ്ങളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും എഐഎഫ്എഫ് കരുതുന്നു. കൂടുതല്‍ മികവുള്ള താരങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും ക്ലബ്ബുകള്‍ അത് ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യും.
സന്തോഷ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകള്‍ വിജയിക്കുക എന്നത് പ്രധാനമായിരുന്നു. റിയാദില്‍ വച്ച് മത്സരങ്ങള്‍ നടക്കുമെന്ന വാര്‍ത്തകള്‍ പോലും വലിയൊരു മാറ്റത്തിന് കാരണമായിരുന്നു. യോഗ്യതാ റൗണ്ടുകളില്‍ അത് പ്രകടമായിരുന്നെന്നും സര്‍വീസസ് പരിശീലകനായ എം ജി രാമചന്ദ്രന്‍ പറഞ്ഞു.
സംശയങ്ങള്‍ പിന്നെയും ബാക്കി
ഇന്ത്യക്ക് പുറത്ത് വച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കിലും ആശങ്കകള്‍ ബാക്കിയത്. ഇന്ത്യയിലെ മുന്‍നിര ലീഗുകളില്‍ കളിക്കുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള താരങ്ങള്‍ പര്യാപ്തമാണെന്നതില്‍ വ്യക്തമായ സൂചനകളില്ല. അത്തരം ലക്ഷ്യമാണെങ്കില്‍, കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും ഫുട്ബോള്‍ സ്ഥിരതയോടെ കളിക്കാനുള്ള സാഹചര്യവുമാണ് സൃഷ്ടിക്കപ്പെടേണ്ടത്.
അടുത്തിടെ 2027 ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് എഐഎഫ്എഫ് പിന്മാറിയിരുന്നു. വലിയ ടൂര്‍ണമെന്റ് നടത്തുമ്പോഴുണ്ടാകുന്ന ഗണ്യമായ ചിലവ് ചൂണ്ടിക്കാണിച്ചായിരുന്നു പിന്മാറ്റം. ഏഷ്യ കപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി യോഗ്യത നേടുക എന്ന തലത്തിലേക്ക് ഇന്ത്യ എത്തി തുടങ്ങുന്നതെയുള്ളു. സന്തോഷ് ട്രോഫി വിദേശത്ത് നടത്തുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാണ്ടേിയിരിക്കുന്നു.