മഞ്ചേരി: സന്തോഷ് ട്രോഫിയുടെ കലാശപ്പോരില്‍ ഇന്ന് കേരളം പശ്ചിമ ബംഗാളിനെ നേരിടും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
Also Read: Santosh Trophy Final, Kerala vs Bengal Live Updates: കലാശപ്പോരിന് വിസില്‍, ആക്രമിച്ച് ഇരുടീമുകളും
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ടായിരിക്കും കേരളം മഞ്ചേരിയില്‍ പന്തു തട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു കിരീടനേട്ടം.
സന്തോഷ് ട്രോഫി ചരിത്രത്തില്‍ കേരളത്തിന്റെ 15-ാം ഫൈനലാണിത്. 46-ാം ഫൈനലിന് ഇറങ്ങുന്ന ബംഗാള്‍ ഇതുവരെ 32 തവണ ജേതാക്കളായിട്ടുണ്ട്.
സെമി ഫൈനലില്‍ താരതമ്യേന കരുത്തരല്ലാത്ത കര്‍ണാടകയായിരുന്നു കേരളത്തിന്റെ എതിരാളികള്‍. മഞ്ചേരിയില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം.
മറുവശത്ത് വേഗക്കളിക്ക് പേരുകേട്ട മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ബംഗാള്‍ ഫൈനലിലെത്തിയത്. 33-ാം കിരീടം നേടാനിറങ്ങുന്ന ബംഗാളിനെ നേരിടുക കേരളത്തിന് എളുപ്പമായേക്കില്ല.
സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം എവിടെ വച്ചാണ് നടക്കുന്നത്?
മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
സന്തോഷ് ട്രോഫി ഫൈനല്‍ സമയം എപ്പോഴാണ്?
രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
സന്തോഷ് ട്രോഫി ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
കേരള വിഷന്‍ ചാനലില്‍ ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
സന്തോഷ് ട്രോഫി ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
Also Read: സന്തോഷ് ട്രോഫിയിൽ ഇന്ന് കലാശപ്പോരാട്ടം; കിരീടമണിയാന്‍ കേരളം, എതിരാളികള്‍ ബംഗാള്‍