scorecardresearch
Latest News

സന്തോഷ് ട്രോഫി: സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും

നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് കര്‍ണാടക സെമി ഫൈനല്‍ ഉറപ്പിച്ചത്

സന്തോഷ് ട്രോഫി: സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും
Photo: Indian Football Team

മഞ്ചേരി: സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് കര്‍ണാടക സെമി ഫൈനല്‍ ഉറപ്പിച്ചത്. ഒഡീഷയെ പിന്തള്ളിയാണ് സെമിയിലേക്കുള്ള കുതിപ്പ്.

ഗ്രൂപ്പ് ബിയില്‍ രണ്ടാമതായിരുന്ന ഒഡീഷ ഇന്ന് നടന്ന മത്സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. ഒഡീഷയ്ക്ക് ഏഴു പോയിന്റാണുള്ളത്. സര്‍വീസസിനോട് സമനിലയെങ്കിലും നേരിടിയിരുന്നെങ്കില്‍ സെമി ഉറപ്പിക്കാമായിരുന്നു.

മൂന്നാമതായിരുന്ന കര്‍ണാടകയ്ക്ക് നാലു പോയിന്റായിരുന്നു ഉണ്ടായിരുന്നത്. ഗോള്‍ നിരക്കില്‍ പിന്നിലായിരുന്ന കര്‍ണാടകയ്ക്ക് ഗുജറാത്തിനെ മൂന്ന് ഗോളിന്റെ വ്യത്യാസത്തില്‍ കീഴടക്കണമായിരുന്നു സെമി ഉറപ്പിക്കാന്‍.

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് കേരളം സെമിയിലെത്തിയത്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ടീമുകളെ ആധിപത്യത്തോടെ കീഴടക്കി. എന്നാല്‍ മേഘാലയയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നിരുന്നു.

ഏപ്രില്‍ 28, 29 തീയതികളിലാണ് സെമി ഫൈനല്‍ മത്സരം. കേരളത്തിന്റെ മത്സരം 28 നാണ്. ഫൈനല്‍ മേയ് രണ്ടിനാണ്. മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

Also Read: സന്തോഷ് ട്രോഫി: മത്സരക്രമം, ടിക്കറ്റ് നിരക്ക്; മറ്റ് വിശദാംശങ്ങള്‍

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Santosh trophy 2022 semi final line up