മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജീവന് മരണ പോരാട്ടങ്ങളാണെന്ന് കേരള ടീം പരിശീലകന് ബിനൊ ജോര്‍ജ്. പശ്ചിമ ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കഴിഞ്ഞ മത്സരത്തിലെ തെറ്റുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. എതിര് ടീമിന്റെ ശക്തിയെന്താണെന്ന് നിരീക്ഷിച്ച് അത് അനുസരിച്ചായിരുന്നു പരിശീലനം. ആക്രമണ ഫുട്ബോളാണ് കഴിഞ്ഞ മത്സരത്തില്‍ കാഴ്ചവച്ചത്, അതു തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതും,” ബിനൊ ജോര്‍ജ് പറഞ്ഞു.
”ഓരോ മത്സരവും പ്രധാനമാണ്. ജീവന് മരണ പോരാട്ടം തന്നെ. മൂന്ന് പോയിന്റ് നേടുക എന്നത് നിര്‍ണായകമാണ്. കാരണം ടീമുകള്‍ ശക്തരാണ്. രണ്ട് ടീമുകള്‍ക്ക് മാത്രമെ സെമി ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കുകയുള്ളു,” ബിനൊ കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന്റെ ഉജ്വല ജയമായിരുന്നു സ്വന്തമാക്കിയത്. നായകന് ജിജൊ ജോസഫ് ഹാട്രിക്ക് നേടി തിളങ്ങി. നിജൊ ഗില്‍ബേര്‍ട്ട്, അജയ് അലക്സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
Also Read: IPL Covid Scare: ഐപിഎല്‍ കോവിഡ് ഭീഷണിയില്‍; ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ ക്വാറന്റൈനില്‍