Santosh Trophy 2022-23, Kerala vs Punjab Score Updates: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെതിരെ സമനിലവഴങ്ങിതയതാണ് കേരളത്തിന് തിരിച്ചടിയായത്. നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. സ്‌കോര്‍: 1- 1. ആദ്യം ഗോള്‍ നേടിയ ശേഷമാണ് കേരളം സമനില വഴങ്ങിയത്. കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു.
24-ാം മിനിറ്റില്‍ വൈശാഖ് മോഹനനിലൂടെയാണ് കേരളം മുന്നിലെത്തിയത്. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റില്‍ രോഹിത് ഷെയ്ഖിലൂടെ പഞ്ചാബ് മറുപടി നല്‍കുകയായിരുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയം നേടാനായില്ല. ഇതോടെ എ ഗ്രൂപ്പില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയിലേക്ക് മുന്നേറി.
നിര്‍ണായകമായ നാലാം മത്സരത്തില്‍ ഒഡീഷയെ കീഴടക്കിയാണ് കേരളം പ്രതീക്ഷ നിലനിര്‍ത്തിയത്. നിജൊ ഗില്‍ബേര്‍ട്ടിന്റെ ഏക ഗോളിലായിരുന്നു ജയം.