Santosh Trophy 2022-23, Kerala vs Mizoram Live Streaming, When and Where to Watch: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മിസോറാമിനെയും തകര്‍ത്തതോടെയാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമത് എത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും കേരളം വിജയിച്ചു.
മിസോറമിനെതിരേ മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥന് ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന് എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.
ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ നരേഷിലൂടെയാണ് കേരളം ലീഡ് എടുത്തത്. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കേരളം തുടക്കത്തിൽ തന്നെ നിജോ ഗിൽബേർട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. മനോഹരമായ ഫീകിക്കിലൂടെ ആയിരുന്നു നിജോയുടെ ഫിനിഷ്.
64ആം മിനുട്ടിൽ നരേഷ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ മൂന്നാം ഗോളും നേടി. പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 79-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഇതോടെ കേരളം വിജയം ഏതാണ്ട് ഉറപ്പിച്ചു. 80ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടി എങ്കിലും മിസോറാമിന് അത് ആശ്വാസ ഗോൾ മാത്രമായി മാറി. 86ആം മിനുട്ടിൽ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം പൂർത്തിയാക്കി
When and Where can watch live streaming of Kerala vs Mizoram Santosh Trophy match? കേരള-മിസോറാം മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?
കേരള-മിസോറാം മത്സരം വൈകിട്ട് മൂന്നരയ്ക്കാണ്. സ്പോര്‍ട്സ്കാസ്റ്റ് ഇന്ത്യ (SportsCast India) എന്ന യൂട്യൂബ് ചാനലില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
ടീം
മുന്നേറ്റനിര: ബി നരേഷ്, എം വിനീഷ്, ജോൺപോൾ.
മധ്യനിര: എം റാഷിദ്, റിസ്വാൻ അലി (കാസർഗോഡ്), നിജോ ഗിൽബർട്, പി അജീഷ് (തിരുവനന്തപുരം), റിഷിദത്ത് (തൃശൂർ), വിശാഖ് മോഹൻ (എറണാകുളം), കെ കെ അബ്ദു റഹീം (മലപ്പുറം), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്).
പ്രതിരോധ നിര: കെ. അമീൻ, യു മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം), എം മനോജ്, ആർ ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ ജെറിറ്റൊ (തിരുവനന്തപുരം).
ഗോൾ കീപ്പർമാർ: പി എ അജ്മൽ (മലപ്പുറം), ടി വി അൽക്കേഷ് രാജ് (തൃശൂർ), വി മിഥുൻ (കണ്ണൂർ).