scorecardresearch

Santosh Trophy 2022: ബീഹാറിനെ വീഴ്ത്തി രണ്ടാം ജയവുമായി കേരളം

ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ ഉജ്വല ജയമായിരുന്നു കേരളം നേടിയത്. ബീഹാറിനെതിരായ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം

Santosh Trophy 2022: ബീഹാറിനെ വീഴ്ത്തി രണ്ടാം ജയവുമായി കേരളം
Photo: Facebook/ Kerala Football Association

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കേരളം. ബീഹാറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ വിശാഖ്, അബ്ദു റഹീം എന്നിവരും കേരളത്തിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളം 2-0 ന് മുന്നിട്ട് നിന്നു. സന്തോഷ് ട്രോഫിയില്‍ കേരളം ഇക്കുറി നേടുന്ന രണ്ടാമത്തെ ജയമാണ് ഇത്. നേരത്തെ രാജസ്ഥാനെതിരായ അദ്യ മത്സരത്തിലും കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

വൈകിട്ട് മൂന്നരയ്ക്ക് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടിയശേഷം. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്ദു റഹീമുമാണ് 80,  84 മിനിറ്റുകളിൽ  കേരളത്തിനായി വല കുലുക്കിയത്. 69-ാം മിനിറ്റിൽ മുന്നേറ്റനിര താരമായ മുന്ന മന്ദി ബിഹാറിന്റെ ആശ്വാസഗോൾ നേടി.

ജയത്തോടെ രണ്ട് കളിയിൽ കേരളത്തിന് ആറ് പോയന്റായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ കേരളം എതിരില്ലാത്ത ഏഴ് ഗോളിന് തകർത്തിരുന്നു. തുടക്കം മുതല്‍ അവസാനം വരെ ആക്രമിച്ച് കളിച്ച ടീം രാജസ്ഥാന്റെ വലയിലേക്ക് ഏഴ് തവണയാണ് പന്ത് നിക്ഷേപിച്ചത്. കളിയില്‍ വിഘ്നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടിയിരുന്നു. തുടക്കത്തിലെ ഗോള്‍ നേടി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. എന്നാല്‍ രാജസ്ഥാനെതിരെ കേരളത്തിന് പ്രതിരോധത്തില്‍ പിഴവ് സംഭവിച്ചിരുന്നു.

When and Where can watch live streaming of Kerala vs Bihar Santosh Trophy match? കേരള-ബീഹാര്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?

കേരള-ബീഹാര്‍ മത്സരം വൈകിട്ട് മൂന്നരയ്ക്കാണ്. സ്പോര്‍ട്സ്കാസ്റ്റ് ഇന്ത്യ (SportsCast India) എന്ന യൂട്യൂബ് ചാനലില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍

  • ജനുവരി 01 – ആന്ധ്ര പ്രദേശ്
  • ജനുവരി 05 – ജമ്മു കശ്മീര്‍
  • ജനുവരി 06 – മിസോറാം

ടീം

മുന്നേറ്റനിര: ബി നരേഷ്, എം വിനീഷ്, ജോൺപോൾ.

മധ്യനിര: എം റാഷിദ്, റിസ്‍വാൻ അലി (കാസർഗോഡ്), നിജോ ഗിൽബർട്, പി അജീഷ് (തിരുവനന്തപുരം), റിഷിദത്ത് (തൃശൂർ)‌, വിശാഖ് മോഹൻ (എറണാകുളം), കെ കെ അബ്ദു റഹീം (മലപ്പുറം), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്).

പ്രതിരോധ നിര: കെ. അമീൻ, യു മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം), എം മനോജ്, ആർ ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ ജെറിറ്റൊ (തിരുവനന്തപുരം).

ഗോൾ കീപ്പർമാർ: പി എ അജ്മൽ (മലപ്പുറം), ടി വി അൽക്കേഷ് രാജ് (തൃശൂർ), വി മിഥുൻ (കണ്ണൂർ).

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Santosh trophy 2022 23 kerala vs bihar live streaming score updates

Best of Express