scorecardresearch
Latest News

Santosh Trophy 202223: പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ ജയം; ആന്ധ്രക്കെതിരെ കേരളത്തിന് എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്ക് ജയം

ആദ്യ രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ് കേരളം

Santosh Trophy, Kerala vs Andhra
Photo: Facebook/ Kerala Football Association

Santosh Trophy 2022-23, Kerala vs Andhra Pradesh Live Streaming, When and Where to Watch: സന്തോഷ് ട്രോഫിയില്‍ ആന്ധ്രക്കെതിരെ കേരളത്തിന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന് മൂന്നാം വിജയമാണിത്. മത്സരത്തിന്റെ പതിനാറാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇരട്ട ഗോളുകളോട് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ നിജോ ഗില്‍ബേര്‍ട്ടാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. പതിനെട്ടാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് മുഹമ്മദ് സലീം കേരളത്തിന് രണ്ടാം ഗോള്‍ നല്‍കി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അബ്ദു റഹീം മൂന്നാം ഗോള്‍ അടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോയുടെ കോര്‍ണറില്‍ നിന്ന് വിശാഖ് മോഹന്‍ നാലാമതും വല ചലിപ്പിച്ചു. 62ആം മിനുട്ടില്‍ വിഗ്‌നേഷ് കൂടെ ഗോള്‍ നേടിയതോടെ അഞ്ചു ഗോളുമായി കേരളം ആധിപത്യം ശക്തമാക്കി വിജയം രുചിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ എതിരില്ലാത്ത ഏഴ് ഗോളിന്റെ ജയമായിരുന്നു കേരളം നേടിയത്. രണ്ടാം മത്സരത്തില്‍ ബീഹാറിനെതിരെയും വിജയം ആവര്‍ത്തിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബീഹാറിനെ കീഴടക്കിയത്.

മറുവശത്ത് രണ്ട് തുടര്‍ തോല്‍വികളുടെ ഭാരവുമായാണ് ഫോമിലുള്ള കേരളത്തിനെതിരെ ആന്ധ്ര ഇറങ്ങിയത്. ആദ്യ കളിയില്‍ മിസോറാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിനും രാജസ്ഥാനോട് ഏക ഗോളിനുമാണ് ആന്ധ്ര പരാജയപ്പെട്ടത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആന്ധ്ര. ഗോള്‍ വ്യത്യാസത്തില്‍ പിന്നിലുള്ള ബീഹാറാണ് അവസാന സ്ഥാനത്ത്.

When and Where can watch live streaming of Kerala vs Andhra Pradesh Santosh Trophy match? കേരള-ആന്ധ്രാപ്രദേശ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?

കേരള-ആന്ധ്രാപ്രദേശ് മത്സരം വൈകിട്ട് മൂന്നരയ്ക്കാണ്. സ്പോര്‍ട്സ്കാസ്റ്റ് ഇന്ത്യ (SportsCast India) എന്ന യൂട്യൂബ് ചാനലില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍

  • ജനുവരി 05 – ജമ്മു കശ്മീര്‍
  • ജനുവരി 06 – മിസോറാം

ടീം

മുന്നേറ്റനിര: ബി നരേഷ്, എം വിനീഷ്, ജോൺപോൾ.

മധ്യനിര: എം റാഷിദ്, റിസ്‍വാൻ അലി (കാസർഗോഡ്), നിജോ ഗിൽബർട്, പി അജീഷ് (തിരുവനന്തപുരം), റിഷിദത്ത് (തൃശൂർ)‌, വിശാഖ് മോഹൻ (എറണാകുളം), കെ കെ അബ്ദു റഹീം (മലപ്പുറം), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്).

പ്രതിരോധ നിര: കെ. അമീൻ, യു മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം), എം മനോജ്, ആർ ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ ജെറിറ്റൊ (തിരുവനന്തപുരം).

ഗോൾ കീപ്പർമാർ: പി എ അജ്മൽ (മലപ്പുറം), ടി വി അൽക്കേഷ് രാജ് (തൃശൂർ), വി മിഥുൻ (കണ്ണൂർ).

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Santosh trophy 2022 23 kerala vs andhra pradesh live streaming when and where to watch